വോട്ട് ചെയ്ത് സച്ചിന്‍ പിറന്നാള്‍ ആഘോഷിച്ചു
വോട്ട് ചെയ്ത് സച്ചിന്‍ പിറന്നാള്‍ ആഘോഷിച്ചു
Friday, April 25, 2014 10:58 PM IST
മുംബൈ: ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ തെണ്ടുല്‍ക്കര്‍ തന്റെ 41-ാം പിറന്നാള്‍ ആഘോഷിച്ചു. താന്‍ വോട്ട് ചെയ്ത കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഞാന്‍ വോട്ട് ചെയ്തു, നിങ്ങളോ? ഈ മഹത്തായ രാജ്യത്ത് ഉത്തരവാദിത്വമുള്ള ഒരു പൌരനെന്ന നിലയില്‍ എന്റെ പിറന്നാളിന് ഉജ്വല തുടക്കം. സച്ചിന്‍ ട്വീറ്റ് ചെയ്തു. ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയിലായിരുന്ന സച്ചിന്‍ കഴിഞ്ഞദിവസമാണു മടങ്ങിയെത്തിയത്. കുടുംബത്തിനൊപ്പമായിരിക്കും സച്ചിന്റെ പിറന്നാള്‍ ആഘോഷം.


ക്രിക്കറ്റില്‍ എന്റെ പ്രചോദനം നിങ്ങളാണ്. ഇതിഹാസമായ അങ്ങേയ്ക്ക് എല്ലാവിധ പിറന്നാള്‍ ആശംസയും നേരുന്നു- സൂപ്പര്‍ താരം വിരാട് കോഹ്ലി ട്വിറ്റ് ചെയ്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും കോല്‍ക്കത്ത നായകന്‍ ഗൌതം ഗംഭീറും സച്ചിന് ആശംസ നേര്‍ന്നു. യുവ്രാജ് സിംഗ്,. എസ്. ശ്രീശാന്ത്, മൈക്കിള്‍ നോഗന്‍, ഷാഹിദ് അഫ്രീദി തുടങ്ങി നിരവധി പ്രമുഖര്‍ സച്ചിന് ആശംസകള്‍ നേര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.