ബാഴ്സ ഇന്ത്യയില്‍ കളിച്ചേക്കും
Friday, April 25, 2014 10:59 PM IST
മുംബൈ: ഫുട്ബോള്‍ ആരാധകര്‍ക്കു സന്തോഷവാര്‍ത്ത. ലോക ഫുട്ബോളിലെ അതിയാകയന്മാര്‍ അണിനിരക്കുന്ന ബാഴ്സലോണ ക്ളബ് ഇന്ത്യയില്‍ കളിക്കാന്‍ സാധ്യത.

2014-15 സീസണു മുന്നോടിയായായിരിക്കും ബാഴ്സ ഇന്ത്യയിലെത്തുന്നതെന്ന് ഒരു സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അങ്ങനെയെങ്കില്‍ മെസിയെയും നെയ്മറെയും ഇനിയസ്റ്റയെയുമൊക്കെ നേരിക്കാണാനുള്ള ഭാഗ്യം ഇന്ത്യയിലെ ആരാധകര്‍ക്കും ലഭിക്കും.

ഓഗസ്റ്റ് ആദ്യമായാരിക്കും ടീം ഇന്ത്യയിലെത്തുന്നത്. അമേരിക്കയിലും ഏഷ്യയിലെ ചില രാജ്യങ്ങളിലും ബാഴ്സ പര്യടനം നടത്തുമെന്നാണ് അറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.