കോല്‍ക്കത്തയ്ക്കു തകര്‍പ്പന്‍ ജയം
കോല്‍ക്കത്തയ്ക്കു തകര്‍പ്പന്‍ ജയം
Friday, April 25, 2014 11:00 PM IST
ഷാര്‍ജ: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനു രണ്ടു റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റിന് 150 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബാംഗളൂരിന് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കോല്‍ക്കത്തയുടെ ക്രിസ് ലെയ്നാണ് മാന്‍ ഓഫ് ദ മാച്ച്.

വിജയത്തിലേക്കു കുതിക്കുകയായിരുന്ന ബാംഗളൂരിനെ കോല്‍ക്കത്തയുടെ മികച്ച ഫീല്‍ഡിംഗാണ് വിജയിപ്പിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന ബാംഗളൂരിന് വെറും ആറ് റണ്‍സെടുക്കാനെ സാധിച്ചുള്ളു. മികച്ച ഫോമിലുള്ള എബി ഡിവില്യേഴ്സി(11)നെ വീഴ്ത്തിക്കൊണ്ട് വിനയ് കുമാറാണ് കോല്‍ക്കത്തയെ വിജയിപ്പിച്ചത്. അവസാന ഓവറിന്റെ നാലാം പന്ത് സിക്സറിനു പറത്താന്‍ ശ്രമിച്ച ഡിവില്യേഴ്സിനെ (11) ബൌണ്ടറി ലൈനരികിള്‍നിന്ന് ക്രിസ് ലെയ്നെടുത്ത തകര്‍പ്പാന്‍ ക്യാച്ചാണ് വിജയത്തിലേക്കു നയിച്ചത്.


കോല്‍ക്കത്ത ഉയര്‍ത്തിയ 151 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബാംഗളൂരിനുവേണ്ടി ഓപ്പണര്‍മാരായ പാര്‍ഥിപ് പട്ടേല്‍ (21), യോഗേഷ് ടക്കേവാല (40) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും സ്കോര്‍ 67ല്‍ വച്ച് പുറത്തായി. എ്ന്നാല്‍ നായകന്‍ വിരാട് കോഹ്ലിയും (31), യുവ്രാജ് സിംഗും (31) ടീമിനെ മുന്നോട്ടു നയിച്ചു. ഡിവില്യേഴ്സ് പുറത്താകുന്നതുവരെ ബാംഗളൂര്‍ വിജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ അവസാന ഓവറിലെ വിനയ് കുമാറിന്റെ മികച്ച പ്രകടനമാണ് കോല്‍ക്കത്തയെ വിജയിപ്പിച്ചത്. വിനയ് കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ജാക്ക് കാലിസ് (43), ലെയന്‍ (45), റോബിന്‍ ഉത്തപ്പ (22), സൂര്യകുമാര്‍ യാദവ് (24 നോട്ടൌട്ട്) എന്നിവരുടെ ബാറ്റിംഗാണ് കോല്‍ക്കത്തയ്ക്കു പൊരുതാവുന്ന സ്കോര്‍ നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.