സിന്ധു, അശ്വിനി-ജ്വാല ക്വാര്‍ട്ടറില്‍
സിന്ധു, അശ്വിനി-ജ്വാല ക്വാര്‍ട്ടറില്‍
Friday, April 25, 2014 11:00 PM IST
ഗിംചിയോണ്‍(ദക്ഷിണകൊറിയ): ഇന്ത്യയുടെ പിവവി. സിന്ധു, ഗുരുസായി ദത്ത് എന്നിവര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. വനിത ഡബിള്‍സില്‍ അശ്വിനി- ജ്വാല ഗുട്ടയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ലോകറാങ്കിംഗില്‍ 10-ാം സ്ഥാനക്കാരിയായ സിന്ധു ജപ്പാന്റെ എറികോ ഹിറോസിനെ 14-21, 21-13, 21-18 എന്ന സ്കോറിനു മറികടന്നു.

ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സിന്ധുവിന്റെ അടുത്ത എതിരാളി തായ്ലന്‍ഡിന്റെ ഒംഗ്ബുംരുംഗപന്‍ ബുസാനനാണ്.


ചൈനീസ് തായ്പേയിയുടെ വാംഗ് സുവിനെ 17-21, 21-13, 21-19 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഗുരുസായിദത്ത് ക്വാര്‍ട്ടറിലെത്തിയത്.

തായ്ലന്‍ഡിന്റെ അരൂണ്‍ കെസോണ്‍- കുഞ്ചാല സഖ്യത്തെ 21-11, 21-18 എന്ന സ്കോറിന് അശ്വിനി- ജ്വാല സഖ്യം പരാജയപ്പെടുത്തി. അതേസമയം പാരുപള്ളി കശ്യപ് ചൈനീസ് തായ്പേയിയുടെ സു ജെന്‍ ഹാവോയോടു പരാജയപ്പെട്ടു പുറത്തായി. സ്കോര്‍: 23-25, 17-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.