സൈക്ളിംഗില്‍ മൂന്നു മലയാളിതാരങ്ങള്‍
സൈക്ളിംഗില്‍ മൂന്നു മലയാളിതാരങ്ങള്‍
Tuesday, July 22, 2014 11:28 PM IST
തൊടുപുഴ: നാളെ മുതല്‍ സ്കോട്ട്ലന്‍ഡിലെ ഗ്ളാസ്ഗോവില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇടുക്കി ജില്ലയില്‍നിന്നുള്ള മൂന്നു താരങ്ങള്‍ മാറ്റുരയ്ക്കും. മഹിതാമോഹന്‍, അലന്‍ ബേബി, കെസിയ വര്‍ഗീസ് എന്നിവരാണ് പങ്കെടുക്കുന്നത്. ഹോംങ്കോഗില്‍ നടന്ന അന്താരാഷ്ട്ര ട്രാക്ക് സൈക്ളിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവും സാഫ് ഗെയിംസിലെ ഇരട്ട സ്വര്‍ണമെഡല്‍ ജേതാവുമാണ് മഹിത.

കസാക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ സൈക്ളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള കെസിയ ദേശീയതലത്തില്‍ നിരവധി സ്വര്‍ണമെഡലും നേടിയിട്ടുണ്ട്. ഗ്ളാസ്ഗോവില്‍ നടത്തിയ ജൂണിയര്‍ വേള്‍ഡ് സൈക്ളിംഗ് ചാമ്പ്യന്‍ഷിപ്പിലും കസാക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ സൈക്ളിംഗ് ചാമ്പ്യന്‍ഷിപ്പി ലും അലന്‍ ബേബി പങ്കെടുത്തിട്ടുണ്ട്. ദേശീയതലത്തിലും അലന്‍ നിരവധി സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.