കോമണ്‍വെല്‍ത്ത് ഗെയിംസ്: എസ്. രാജീവ് കണ്ടിജെന്റ് ലീഡര്‍
കോമണ്‍വെല്‍ത്ത് ഗെയിംസ്: എസ്. രാജീവ് കണ്ടിജെന്റ് ലീഡര്‍
Tuesday, July 22, 2014 11:29 PM IST
തിരുവനന്തപുരം: സ്കോട്ലന്‍ഡിലെ ഗ്ളാസ്ഗോയില്‍ നാളെ ആരംഭിക്കുന്ന 20-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നീന്തല്‍ ടീമിന്റെ കണ്ടിജെന്റ് ലീഡറായി കേരളത്തില്‍ നിന്നുള്ള എസ്. രാജീവിനെ നിയമിച്ചു. സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ട്രഷററും അന്താരാഷ്ട്ര നീന്തല്‍ റഫറിയുമായ എസ്. രാജീവ് ലോക നീന്തല്‍ മത്സരം, ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെ വിദേശത്തും ഇന്ത്യയിലുമായി നടന്ന ഒട്ടനവധി അന്തര്‍ദേശീയ/ ദേശീയ മത്സരങ്ങളില്‍ റഫറിയായും ടീം ഓഫീഷ്യലായും പങ്കെടുത്തിട്ടുണ്ട്. 1987 മുതല്‍ തുര്‍ച്ചയായി അന്താരാഷ്ട്ര നീന്തല്‍ ഫെഡറേഷന്റെ നീന്തല്‍ റഫറിമാരുടെ പാനല്‍ അംഗമാണ്.


തിരുവനന്തപുരം പാലോട് സ്വദേശിയും ദേശീയ നീന്തല്‍ പരിശീലകനുമായ എസ്. പ്രദീപ്കുമാറാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

സാജന്‍ പ്രകാശ്, സന്ദീപ് സെജ്വാള്‍, സിദ്ധാര്‍ഥ ബജ്രംഗ്, രാമാനന്ത ശര്‍മ എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.