സ്റീവന്‍ ജറാര്‍ഡ് വിരമിച്ചു
സ്റീവന്‍ ജറാര്‍ഡ് വിരമിച്ചു
Tuesday, July 22, 2014 11:29 PM IST
ലണ്ടന്‍: ഇംഗ്ളീഷ് ഫുട്ബോള്‍ ടീം നായകന്‍ സ്റ്റീവന്‍ ജറാര്‍ഡ് അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നു വിരമിച്ചു. ഇംഗ്ളണ്ട് ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000ല്‍ വെംബ്ളിയില്‍ യുക്രെയിനെതിരേ അരങ്ങേറിയ ജറാര്‍ഡ് 114 മത്സരങ്ങളില്‍ ഇംഗ്ളണ്ടിനെ പ്രതിനിധീകരിച്ചു. ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജറാര്‍ഡ് നയിച്ച ഇംഗ്ളണ്ട് പ്രാഥമിക റൌണ്ടില്‍ പുറത്തായിരുന്നു. അന്താരാഷ്്ട്ര ഫുട്ബോളില്‍നിന്നു വിരമിച്ചെങ്കിലും ലിവര്‍പൂളിനുവേണ്ടി കളിതുടരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.


ഇംഗ്ളണ്ട് ടീമിനൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ഇത്രയും കാലം എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി -ജറാര്‍ഡ് പറഞ്ഞു. ബ്രസീല്‍ ലോകകപ്പില്‍ വളരെ നേരത്തെ ടീം പുറത്തായതില്‍ നിരാശയുണ്െടന്ന് അദ്ദേഹം പറഞ്ഞു. ആശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.