മാഞ്ചസ്റര്‍ യുണൈറ്റഡ് ജയം തുടരുന്നു
Thursday, July 31, 2014 11:30 PM IST
വാഷിംഗ്ടണ്‍: പുതിയ പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിന്റെ കീഴില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് വിജയം തുടരുന്നു. അമേരിക്കന്‍ പര്യടനത്തിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തില്‍ ഇന്റര്‍ മിലാനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 5-3ന് പരാജയപ്പെടുത്തിയാണ് ചുവന്ന ചെകുത്താന്‍മാര്‍ തുടര്‍ച്ചയായ ജയം ആഘോഷിച്ചത്.

നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയായതിനെത്തുടര്‍ന്ന് വിജയിയെ പെനാല്‍റ്റി ഷൂട്ടൌട്ടിലൂടെ തീരുമാനിക്കുകയായിരുന്നു. ഷൂട്ടൌട്ടിലെ നാലാമത്തെ ഷോട്ട് എടുക്കാനെത്തിയ മാര്‍ക്കോ ആന്ദ്രെയോലിയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ കടന്നുപോയി ഇതോടെ യുണൈറ്റഡ് 4-3ന് മുന്നിലെത്തി. മാഞ്ചസ്റ്ററിന്റെ അടുത്ത ഷോട്ട് നായകന്‍ ഡാരന്‍ ഫ്ളച്ചര്‍ കൃത്യമായി വലയിലെത്തിച്ചു ടീമിനെ ജയിപ്പിച്ചു. മിഷിഗണിലെ ആന്‍ അര്‍ബറില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് റയല്‍ മാഡ്രിഡിനെ നേരിടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.