ജൂണിയര്‍ എന്‍ബിഎയില്‍ 175 സ്കൂളുകള്‍
Thursday, July 31, 2014 11:36 PM IST
കോട്ടയം: റിലയന്‍സ് ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ബാസ്കറ്റ്ബോള്‍ പ്രോഗ്രാമില്‍ ഇത്തവണ 175 സ്കൂളുകളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും. ഇതില്‍ 125 കുട്ടികള്‍ എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ളവരാണ്. 50 കുട്ടികള്‍ മറ്റുജില്ലകളില്‍നിന്നും. കഴിഞ്ഞ വര്‍ഷം 125 സ്കൂളുകളായിരുന്നു പങ്കെടുത്തത്. സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 29വരെയാണ് ഇത്തവണത്തെ ടൂര്‍ണമെന്റ്. ഏതാണ്ട് 80000 കുട്ടികള്‍ക്കാണ് രാജ്യത്താകമാനം ഈ പദ്ധതികൊണ്ട് ഗുണം ലഭിച്ചത്. ബാസ്കറ്റ്ബോള്‍ പരിശീലകര്‍ക്കും എല്‍ബിഎ സംഘം പരിശീലനം നല്‍കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.