ഏഷ്യാകപ്പ് വോളി: ഇന്ത്യക്കു രണ്ടാം ജയം
ഏഷ്യാകപ്പ് വോളി: ഇന്ത്യക്കു രണ്ടാം ജയം
Wednesday, August 20, 2014 11:35 PM IST
അല്‍മാട്ടി(കസാക്കിസ്ഥാന്‍): തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നാലാമത് ഏഷ്യാകപ്പ് വോളിബോളില്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമത്. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തിയാണ് കേരളം മിന്നിയത്.

സ്കോര്‍: 25-11, 27-25, 25-23. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ കസാക്കിസ്ഥാനെയും നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയിരുന്നു. സ്കോര്‍: 25-23, 25-17, 25-19. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണകൊറിയയെ നേരിടും. ഇന്ത്യന്‍ സമയം 3.30നാണു മത്സരം. ടൂര്‍ണമെന്റ് 24ന് അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.