ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍
Thursday, August 21, 2014 11:08 PM IST
ന്യൂഡല്‍ഹി: കൊറിയയിലെ ഇഞ്ചിയോണില്‍ അടുത്തമാസം 19ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍. പൂള്‍ ബിയിലാണ് ഇരു ടീമിന്റെയും സ്ഥാനം. ചൈന, ഒമാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് പൂള്‍ ബിയിലുള്ള മറ്റ് ടീമുകള്‍. ഏഷ്യന്‍ ഗെയിംസില്‍ എട്ടു തവണ സ്വര്‍ണം നേടിയ ടീമാണ് പാക്കിസ്ഥാന്‍. വനിതാ വിഭാഗത്തില്‍ ഇന്ത്യ ചൈനയും മലേഷ്യയും തായ്ലന്‍ഡുമുള്‍പ്പെടുന്ന പൂള്‍ എയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.