അര്‍ജുന: മനോജ്കുമാര്‍ കോടതിയിലേക്ക്
അര്‍ജുന: മനോജ്കുമാര്‍ കോടതിയിലേക്ക്
Thursday, August 21, 2014 11:08 PM IST
പാട്യാല: അര്‍ജുന അവാര്‍ഡ് നിഷേധിച്ചത് അപമാനകരമായെന്നു ചൂണ്ടിക്കാണിച്ച് ദേശീയ ബോക്സിംഗ് താരം മനോജ് കുമാര്‍ കോടതിയെ സമീപിക്കും. അര്‍ജുന പുരസ്കാര പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് മനോജ് കുമാര്‍ കോടതിയെ സമീപിക്കുന്നത്. അവാര്‍ഡ് പട്ടികയില്‍നിന്ന് തന്നെ ഒഴിവാക്കിയത് അപമാനകരമായി തോന്നിയെന്നു പറഞ്ഞ മനോജ്കുമാര്‍ ഈ അനീതി ചൂണ്ടിക്കാട്ടി കേന്ദ്ര കായിക മന്ത്രാലയത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും അറിയിക്കുകയായിരുന്നു. പുരസ്കാര നിര്‍ണയം വിവാദമായതിനെത്തുടര്‍ന്ന് കപില്‍ദേവ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേര്‍ന്നുവെങ്കിലും 15 അംഗ പട്ടികയില്‍ മാറ്റം വരുത്തേണ്െടന്ന് തീരുമാനിച്ചിരുന്നു. പുരസ്കാര നിര്‍ണയത്തിനെതിരേ ഹോക്കി ഇന്ത്യയാണ് പരാതി നല്‍കിയത്. തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ ഉറപ്പു നല്‍കിയിരുന്നതായും കാണിച്ചാണ് മനോജ് കുമാര്‍ കോടതിയെ സമീപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.