ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കൊച്ചിയിലെ മല്‍സരങ്ങള്‍ഒക്ടോബര്‍ 15 മുതല്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:  കൊച്ചിയിലെ മല്‍സരങ്ങള്‍ഒക്ടോബര്‍ 15 മുതല്‍
Thursday, August 21, 2014 11:05 PM IST
കൊച്ചി : ഇന്ത്യയിലെ പ്രഫഷണല്‍ ഫുട്ബോളിലെ ഏറ്റവും ഉന്നത ടൂര്‍ണമെന്റാകുമെന്ന് കരുതപ്പെടുന്ന പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ (ഐഎസ്എല്‍) കൊച്ചിയിലെ മത്സരങ്ങള്‍ ഒക്ടോബര്‍ 15 ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയത്തില്‍ ആരംഭിക്കുമെന്ന് കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ.മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 12 നാണ് ഐഎസ്എല്‍ ആരംഭിക്കുക. അതേസമയം, ബാംഗളൂര്‍ ഫ്രാഞ്ചൈസി ഐഎസ്എലില്‍നിന്നു പിന്മാറി. സണ്‍ഗ്രൂപ്പ്, ഝെഎസ്ഡബ്ള്യി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പുറത്തായത്.

ഒക്ടോബര്‍ 26, നവംബര്‍ 4, 7, 12, 23, 30 തീയതികളിലാണ് കൊച്ചിയിലെ മറ്റു മത്സരങ്ങള്‍. ഡിസംബര്‍ 14, 17 തീയതികളിലാണ് യഥാക്രമം സെമിഫൈനലുകളും, ഫൈനല്‍ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സെമിഫൈനല്‍ മത്സരവും കൊച്ചിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ഫുട്ബോള്‍ ശൈലികളില്‍, പ്രശസ്തരായ ലോകതാരങ്ങളുടേയും ഇന്ത്യന്‍ ദേശീയ ഫുട്ബോളിലെ പ്രമുഖതാരങ്ങളുടേയും പ്രാദേശിക താരങ്ങളുടേയും പ്രകടനങ്ങള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ലീഗ് വേദിയാകും.

ഫ്ളഡ്ലൈറ്റിലാകും എല്ലാ മത്സരവും. സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ളാസ്റേഴ്സ് ടീം മികച്ച ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ കളിക്കാരുടെ ലേലം കഴിയുന്നതോടെ സെപ്റ്റംബറില്‍ ക്യാമ്പ് ആരംഭിക്കും. കൊച്ചിയും തൃശൂരുമാണ് ക്യാമ്പിനായി പരിഗണിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള കേരളത്തിലെ ആദ്യത്തെ കൃത്രിമ ഫുട്ബോള്‍ പ്രതലത്തിന്റെ നിര്‍മാണം കൊച്ചി അംബേദ്കര്‍ സ്റേഡിയത്തില്‍ അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഫിഫ നിര്‍മാണ ചുമതല നല്‍കിയിട്ടുള്ള സിന്‍കോട്സ് ഇന്റര്‍നാഷണലിന്റെ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 31 ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന കേരളത്തിന്റെ പുരുഷ വിഭാഗം ഫുട്ബോള്‍ ടീമിന്റെ കോച്ചായി പി.കെ.രാജീവിന്റേയും അസിസ്റന്റ് കോച്ചായി സതീവന്‍ ബാലന്റേയും ടീം ഡോക്ടറായി ഡോ. ഷിബു വര്‍ഗീസിന്റേയും പേരുകള്‍ കേരള സ്പോര്‍ട്സ് കൌണ്‍സിലിന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേരള ടീമിന്റെ കോച്ചിംഗ് ക്യാമ്പ് ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കും. കേരള ഫുട്ബോള്‍ അസോസിയേഷന്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ സഹകരണത്തോടെ നടത്തുന്ന സംസ്ഥാനത്തെ ഫുട്ബോള്‍ ഗ്രൌണ്ട് നിര്‍മാണ വികസന പദ്ധതിയുടെ ഭാഗമായി, അനുയോജ്യമായി കണ്െടത്തിയ 15 മൈതാനങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കെഎഫ്എ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


ഐഎസ്എല്‍ ലേലം ഇന്ന്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐസിഎല്‍) പങ്കെടുക്കുന്ന വിദേശ സൂപ്പര്‍ താരങ്ങളുടെ ലേലം ഇന്നു നടക്കും. 49 രാജ്യാന്തര താരങ്ങളാണ് ലേലത്തില്‍ ഉണ്ടാകുക. ലോകത്തിന്റെ വിവിധ കോണുകളിലെ ക്ളബ്, രാജ്യാന്തര മത്സര പരിചയമുള്ളവരെയാണ് ലേലത്തിനുവയ്ക്കുന്നത്. ശരാശരി 28 വയസാണ് കളിക്കാര്‍ക്കുള്ളത്. പ്രമുഖ മത്സരങ്ങളില്‍ ശരാശരി 186 തവണ വീതം ഇവര്‍കളിച്ചെന്നാണ് ഐസിഎല്‍ വൃത്തങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ ടീമായ സ്പെയിനില്‍ നിന്നാണ് ഏറ്റവും അധികം കളിക്കാരുള്ളത്. സ്പെയിനില്‍ നിന്ന് ഒമ്പതു മുന്‍ താരങ്ങളുണ്ട്.

ഫ്രാന്‍സില്‍ നിന്നും ചെക്റിപ്പബ്ളിക്കില്‍ നിന്നും എട്ട് വീതം, ബ്രസീലില്‍നിന്നും പോര്‍ച്ചുഗലില്‍നിന്നും അഞ്ചു വീതം, കൊളംബിയയില്‍ നിന്നു നാല്, ദക്ഷിണ കൊറിയയില്‍നിന്നു രണ്ട് എന്നിങ്ങനെയാണ് രാജ്യാന്തര താരങ്ങളുടെ പങ്കാളിത്തം. അര്‍ജന്റീന, കാനഡ, സെര്‍ബിയ, സെനഗല്‍, ബുര്‍കിന ഫാസൊ, ഇംഗ്ളണ്ട്, ഗ്രീസ്, കാമറൂണ്‍ എന്നീ രാജ്യാങ്ങളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതമാണ് ഇന്നത്തെ ലേലത്തിലുണ്ടാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.