ലൂര്‍ദിയന്‍ ബാസ്കറ്റ്: ആദ്യ ജയം ലൂര്‍ദിന്
ലൂര്‍ദിയന്‍ ബാസ്കറ്റ്: ആദ്യ ജയം ലൂര്‍ദിന്
Thursday, August 21, 2014 11:07 PM IST
കോട്ടയം: ലൂര്‍ദ് പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ ലൂര്‍ദ് കോട്ടയം ക്രൈസ്റ്റ് തിരുവല്ലയെ (63-41) പരാജയപ്പെടുത്തി. ലൂര്‍ദ് കോട്ടയത്തിന്റെ ജേക്കബ് അനില്‍ 15 (പോയിന്റ്), ക്രൈസ്റ്റ് തിരുവല്ലയുടെ അലന്‍ ടി. തോമസ് 13 (പോയിന്റ്) എന്നിവര്‍ ടോപ് സ്കോറര്‍മാരായി.

രാവിലെ നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എല്‍പിഎസ് കോട്ടയം എംകെഎം ചങ്ങനാശേരിയേയും (28-22), സെന്റ് തോമസ് കോഴഞ്ചേരി സെന്റ് ആന്‍സ് കുര്യനാടിനേയും (34-26) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സിഎസ്എച്ച് എസ് കോട്ടയം എല്‍പിഎസ് കോട്ടയത്തിനേയും (40-35) സെന്റ് ജോസഫ്സ് ആലപ്പുഴ ലൂര്‍ദ് കോട്ടയത്തിനേയും (44-34) പരാജയപ്പെടുത്തി.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു നടന്ന ചടങ്ങില്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഡോ.ജോസഫ് മണക്കളം അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് കറുകയില്‍, ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.കെ. കുര്യന്‍, ലൂര്‍ദ് ഇടവക ട്രസ്റി ജോസ് തയ്യില്‍, പിടിഎ പ്രസിഡന്റ് പയസ് സ്കറിയ പൊട്ടംകുളം എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.