ഇന്ത്യ തോറ്റു
Thursday, August 21, 2014 11:07 PM IST
ബാംഗളൂര്‍: പാക്കിസ്ഥാനെതിരായ അണ്ടര്‍ 23 സൌഹൃദഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്കു പരാജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരം വീതം വിജയിച്ചു. നായകന്‍ കലീമുള്ളയും(39) സദ്ദാം ഹുസൈനുമാണ്(90) പാക്കിസ്ഥാന്റെ ഗോളുകള്‍ നേടിയത്. ആദ്യ ഗോള്‍ ഫ്രീകിക്കില്‍നിന്നാണ് വീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.