യൂത്ത് ഒളിമ്പിക്സ്: മെയ്മോന്റെ ഫൈനല്‍ നാളെ
യൂത്ത് ഒളിമ്പിക്സ്: മെയ്മോന്റെ ഫൈനല്‍ നാളെ
Friday, August 22, 2014 11:52 PM IST
നാന്‍ജിംഗ് (ചൈന): രണ്#ടാം യൂത്ത് ഒളിംപിക്സില്‍ ആണ്‍കുട്ടികളുടെ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളതാരം മെയ്മോന്‍ നാളെ ഫൈനലില്‍ മാറ്റുരയ്ക്കും. 13.64 ഓട്ടം പൂര്‍ത്തിയാക്കിയ മെയ്മോന്‍ സ്വന്തം പേരിലുണ്#ടായിരുന്ന യൂത്ത് ദേശീയ റിക്കാര്‍ഡ് സമയം 13.80 സെക്കന്‍ഡ് തിരുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.ജമൈക്കയുടെ ജഹീല്‍ ഹൈഡ് (13.16 സെക്കന്‍ഡ്) സ്പെയിനിന്റെ യുവാന്‍ ജോസ് മെന്‍ഡസ് (13.57 സെക്കന്‍ഡ്) എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതായാണ് മെയ്മോന്‍ ഫൈനല്‍ ഉറപ്പിച്ചത്. ഫൈനലില്‍ ഒമ്പതാം ട്രാക്കിലാണ് മെയ്മോന്‍ ഇറങ്ങുന്നത്.

മൊത്തം ഹീറ്റ്സിലെ എട്ടാമത്തെ മികച്ച സമയമാണ് മെയ്മോന്റേത്. ഫൈനലില്‍ മെയ്മോന് വെല്ലുവിളിയായി ഹീറ്റ്സില്‍ ഏറ്റവും മികച്ച സമയം കുറിച്ച ജമൈക്കയുടെ ജഹീല്‍ ഹൈഡ്, കൊളംബിയയുടെ ബെരിയോസ് മോറ ജോഷ്വാന്‍, കൊറിയയുടെ കിം ജിയോണ്‍ഗേറ്റ്, അമേരിക്കയുടെ ലറ്റിന്‍ അമേര, പോളണ്#ടിന്റെ ആരോണ്‍ സീബ്രോവ്സ്കി, ജര്‍മനിയുടെ ഹെന്റിക് ഹാനിമാന്‍, സ്പെയിന്റെ യുവാന്‍ മെന്‍ഡസ് എന്നിവരാണുള്ളത്.


ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച 13.80 സെക്കന്‍ഡാണ് മെയ്മോന്റെ കരിയറിലെ മികച്ച പ്രകടനം. അന്ന് നേരിയ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. ഏപ്രിലില്‍ ഗോവയില്‍ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാപിച്ച 14.03 സെക്കാന്‍ഡായിരുന്നു അതുവരെയുള്ള മികച്ച സമയം. എറണാകുളം മൂക്കന്നൂര്‍ പുതുശ്ശേരി ഹൌസില്‍ പൌലോസിന്റെയും സിജിയുടെയും മകനാണ് മെയ്മോന്‍. തൃശൂര്‍ സായ് സെന്ററിലെ എം.സി. വര്‍ഗീസിന്റെ കീഴിലാണ് മെയ്മോന്റെ പരിശീലനം.

ഇന്ത്യയുടെ 1500 മീറ്റര്‍ ഓട്ടക്കാരന്‍ അജയ് കുമാര്‍ സരോജ് ഹീറ്റ്സില്‍ കുറിച്ച മികച്ച വ്യക്തിഗത സമയത്തോടെ (3:51.71) ഫൈനലില്‍ പ്രവേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.