ആദ്യം ക്രിക്കറ്റ്: ജിസിഡിഎ
Friday, August 22, 2014 11:53 PM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയത്തില്‍ ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന തര്‍ക്കം കേരള ക്രിക്കറ്റ് അസോസിയേഷന്റെയും (കെസിഎ), കേരള ഫുട്ബോള്‍ അസോസിയേഷന്റെയും (കെഎഫ്എ) ഭാരവാഹികളുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. സ്റേഡിയത്തിന്റെ സാങ്കേതിക വിദഗ്ധരെക്കൂടി പങ്കെടുപ്പിച്ചുകൊണ്#ടുള്ള യോഗം ഈ മാസം ഇരുപത്തിയാറിനോ ഇരുപത്തിയേഴിനോ ചേരും. കൊച്ചിക്ക് ലഭിച്ചിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നഷ്ടപ്പെടുത്തരുതെന്നു തന്നെയാണ് ജിസിഡിഎയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കലൂര്‍ സ്റേഡിയത്തില്‍ ഒക്ടോബര്‍ എട്ടിന് ഇന്ത്യ-വെസ്റിന്‍ഡീസ് മത്സരം പ്രഖ്യാപിച്ച സാഹചര്യത്തിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്നതിനാലും കെസിഎയും കെഎഫ്എയും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെയാണ് ജിസിഡിഎ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ സ്റേഡിയത്തില്‍ നടത്തുമെന്ന കെഎഫ്എയുടെ പ്രഖ്യാപനം ജിസിഡിഎയുമായി ആലോചിക്കാതെയാണ്. മത്സരത്തിന്റെ ഷെഡ്യൂള്‍ പോലും തങ്ങള്‍ക്ക് തന്നിട്ടില്ല. ഔദ്യോഗികമായി അറിയിക്കാതെ തീയതി പ്രഖ്യാപിച്ചത് ശരിയായില്ല. മത്സരങ്ങള്‍ക്ക് ജിസിഡിഎയില്‍ അടയ്ക്കേണ്#ട തുക പോലും അടച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ എങ്ങിനെ അനുമതി നല്‍കുമെന്നും വേണുഗോപാല്‍ ചോദിച്ചു. രണ്#ടാഴ്ച മുമ്പ് കെസിഎ ഭാരവാഹികള്‍ ഒക്ടോബര്‍ എട്ട്, ഒമ്പത്, 10 തീയതികളിലൊന്നില്‍ ഏകദിനക്രിക്കറ്റ് മത്സരമുണ്#ടാകുമെന്ന് കാണിച്ച് അപേക്ഷ നല്‍കിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ജിസിഡിഎയും കെസിഎയും തമ്മിലുള്ള കരാര്‍. ഈ സാഹചര്യത്തില്‍ പ്രഥമ പരിഗണന ക്രിക്കറ്റിന് നല്‍കണം. ഗ്രൌണ്#ടില്‍ പിച്ചിന് യാതൊരു പ്രശ്നവുമില്ല. പിച്ച് നിലനിര്‍ത്തിക്കൊണ്#ടാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. അതുകൊണ്#ടുതന്നെയാണ് ഒക്ടോബര്‍ എട്ടിന് നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് ജിസിഡിഎ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ക്രിക്കറ്റ് മത്സരം നടത്തേണ്#ട സാഹചര്യമുണ്#ടായാല്‍ ഒക്ടോബര്‍ 15-ന് നടത്തേണ്#ട ഐഎസ്എല്‍ മത്സരം ഒരു ദിവസത്തേക്ക് നീട്ടിവയ്ക്കണം. എന്തായാലും ക്രിക്കറ്റ് മത്സരം നഷ്ടപ്പെടുത്തുന്നത് ഗുണകരമാകില്ല. ജിസിഡിഎയ്ക്കും കോര്‍പറേഷനും സാമ്പത്തികനേട്ടവും ഇതുമൂലമുണ്െ#ടന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ളാസ്റേഴ്സിന്റെ ഹോം ഗ്രൌണ്#ടായി സ്റേഡിയത്തെ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു. ജിസിഡിഎ ഇതിന് അനുവാദം നല്‍കിയിട്ടില്ല. സ്റേഡിയം ഒരു ക്ളബിന്റെ ഹോം ഗ്രൌണ്#ട് ആകണമെങ്കില്‍ ജിസിഡിഎയില്‍ അപേക്ഷ നല്‍കി എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച നടത്തി അനുവാദം നല്‍കണം. എന്നാല്‍ കെഎഫ്എ അതിനുള്ള അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല. ഐഎംജി റിലയന്‍സ് ആണ് മത്സരങ്ങളുടെ നടത്തിപ്പുകാര്‍. അവര്‍ ഇതുവരെ ജിസിഡിഎയുമായി ബന്ധപ്പെടുകയോ അവരുടെ നിലപാട് അറിയിക്കുകയോ ചെയ്തിട്ടില്ല. റിലയന്‍സും കെഎഫ്എയും തമ്മിലുള്ള കരാറിന്റെ രേഖകളൊന്നും ഇതുവരെ ജിസിഡിഎയ്ക്ക് സമര്‍പ്പിച്ചിട്ടില്ല.


ഐഎസ്എല്‍ സംബന്ധിച്ച പൂര്‍ണമായ ചിത്രം ഇതുവരെ കെഎഫ്എ തങ്ങള്‍ക്ക് തന്നിട്ടില്ല. സ്റേഡിയം ജിസിഡിഎയുടെ ഉടമസ്ഥതയിലാണ്. ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനാണ് മൂന്നുമാസത്തേക്ക് സ്റേഡിയം കെഎഫ്എയ്ക്ക് വിട്ടുകൊടുത്തത്. 10 ലക്ഷം രൂപ സെക്യൂരിറ്റി അടച്ചാണ് ഒരുക്കങ്ങള്‍ക്കുള്ള അനുമതി കെഎഫ്എയ്ക്ക് നല്‍കിയത്. തുടര്‍ച്ചയായി സ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ കെസിഎ ചെയ്യുന്നതിനാല്‍ അവര്‍ക്ക് പ്രത്യേക അനുമതി നല്‍കേണ്#ട കാര്യമില്ല. കെസിഎയ്ക്ക് സ്റേഡിയം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.