ശക്തം കേരള ബ്ളാസ്റേഴ്സ്: മൈക്കിള്‍ ചോപ്ര സച്ചിന്റെ ടീമില്‍
ശക്തം കേരള ബ്ളാസ്റേഴ്സ്: മൈക്കിള്‍ ചോപ്ര സച്ചിന്റെ ടീമില്‍
Friday, August 22, 2014 11:53 PM IST
മുംബൈ: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ്ബായ ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍ താരവും ഇന്ത്യന്‍ വംശജനുമായ മൈക്കിള്‍ ചോപ്ര ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സച്ചിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ളാസ്റേഴ്സില്‍ കളിക്കും. ഇന്നലെ നടന്ന ഐഎസ്എല്‍ വിദേശ താരലേലത്തിലാണ് ചോപ്രയെ കൊച്ചി ബ്ളാസ്റേഴ്സ് സ്വന്തമാക്കിയത്. സബ്സ്റിറ്റ്യൂട്ടായി ഇറങ്ങി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡ് ചോപ്രയുടെ പേരിലാണ്. 2006ലാണ് ചോപ്ര ഈ നേട്ടത്തിലെത്തിയത്. 2000 മുതല്‍ 2006വരെ ന്യൂകാസിലിന്റെ താരമായിരുന്ന ഇന്ത്യന്‍ വംശജനായ സ്ട്രൈക്കര്‍ 21 മത്സരങ്ങളില്‍ കളത്തിലിറങ്ങി. 2006-2007 സീസണില്‍ കാര്‍ഡിഫ് സിറ്റിക്കായി 42 മത്സരങ്ങളില്‍ നിന്ന് 22 ഗോള്‍ നേടിയിട്ടുണ്#ട്. 2009ല്‍ കാര്‍ഡിഫില്‍ തിരിച്ചെത്തിയ ചോപ്ര 73 മത്സരങ്ങളില്‍ നിന്ന് 48 ഗോളും സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ബ്ളാക്പൂളിന്റെ ജഴ്സിയിലായിരുന്നു മിഷേല്‍ ചോപ്ര ഇറങ്ങിയത്.

49 വിദേശ താരങ്ങളാണ് ഇന്നലെ നടന്ന ലേലത്തില്‍ ഉള്‍പ്പെട്ടത്. സണ്‍ഗ്രൂപ്പ് ഏറ്റെടുത്ത ചെന്നൈ ഫ്രാഞ്ചൈസി മുന്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് താരമായ ബൊജാന്‍ ജോര്‍ഡ്ജികിനെ സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ളബ് ഇന്റര്‍ മിലാനുമായി കൈകോര്‍ത്താണ് ചെന്നൈ ടീം ഇറങ്ങുക. 2000ല്‍ മാഞ്ചസ്റര്‍ യുണൈറ്റഡിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് നേടിയ താരമാണ് ബൊജാന്‍. ബാംഗളൂര്‍ ടീമിനെയാണ് സണ്‍ ഗ്രൂപ്പ് ആദ്യം ഏറ്റെടുത്തത്. എന്നാല്‍, അവസാന നിമിഷം ബാംഗളൂരിനെ വിട്ട് ചെന്നൈയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു സണ്‍ ഗ്രൂപ്പ്. പാരീസ് സെന്റ് ജെര്‍മയ്ന്റെയും ഹള്‍സിറ്റിയുടെയും മുന്‍ താരമായ ബെര്‍ണാര്‍ഡ് മെന്‍ഡെയാണ് ഏറ്റവും വിലയേറിയ താരം.

49 കോടി രൂപയ്ക്കാണ് മെന്‍ഡെയെ ടീം ചെന്നൈ സ്വന്തമാക്കിയത്. സ്പാനിഷ് ലാ ലിഗയിലെ മുന്‍ താരം ജൊഫ്രി മത്തേയുവിനെ സൌരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്ലറ്റിക്കോ ഡി കോല്‍ക്കത്ത സ്വന്തമാക്കി. ഏഴു വിദേശ കളിക്കാരെ നേരത്തേതന്നെ വിവിധ ക്ളബ്ബുകളുമായി കരാറിലായിരുന്നു. മഡ്സ് ജങ്കര്‍, മൊര്‍ടെന്‍ സ്കൊബു (ഡല്‍ഹി ഡൈനാമോസ് എഫ്സി), എമ്മാനുവേല്‍ ബെലാര്‍ദി, ബ്രുണൊ കിറില്ലോ (എഫ്സി പൂന സിറ്റി), ഇസാക് ചാന്‍സ, കൊര്‍ണെല്‍ ഗ്ളെന്‍ (നോര്‍ത്ത്ഈസ്റ് യുണൈറ്റഡ് എഫ്സി), ബോര്‍ജ ഫെര്‍ണാണ്#ടസ് (അത്ലറ്റിക്കോ ഡി കോല്‍ക്കത്ത) എന്നിവരാണ് വിവിധ ക്ളബ്ബുകളുമായി കരാറിലേര്‍പ്പെട്ടത്. രണ്#ടു വിദേശ താരങ്ങളുമായി ഐഎസ്എലിലുള്ള ഓരോ ക്ളബ്ബുകള്‍ക്കും സ്വയം കരാറിലേര്‍പ്പെടാമെന്ന വ്യവസ്ഥ പ്രകാരമാണ് ഇവരുടെ കരാര്‍ നടന്നത്. ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ 20വരെയാണ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അരങ്ങേറുക.


ലീഗ് റൌണ്#ടില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിയില്‍ പ്രവേശിക്കുന്ന രീതിയിലാണ് ഐഎസ്എല്‍. ഒരു ടീമില്‍ ഒരു ഐക്കണ്‍ താരവും ഏഴ് വിദേശ താരങ്ങളും 14 ഇന്ത്യന്‍ കളിക്കാരും ഉണ്#ടാകണമെന്നാണ് നിബന്ധന. ക്ളബ്ബുകള്‍ നാലു പ്രാദേശിക കളിക്കാരെയും ഉള്‍പ്പെടുത്തണമെന്നും നിഷ്കര്‍ഷിക്കുന്നു.

വിവിധ ക്ളബ്ബുകളിലെ വിദേശ താരങ്ങളുടെ പട്ടിക: അത്ലറ്റിക്കോ ഡി കോല്‍ക്കത്ത - ബൊര്‍ജ ഫെര്‍ണാണ്#ടസ്, ജൊഫഅരി മത്തേയു ഗോണ്‍സാലസ്, ജോസ് മിഗ്വേല്‍ ഗോള്‍സാലസ്, കോണ്‍ഡെ കാര്‍ബൊ, സില്‍വയ്ന്‍ മോണ്‍സൊറിയു, ജകൂബ് ബൊഡാനി, അപൌള എഡിമ അഡേല്‍ ബെറ്റ്. ടീം ചെന്നൈ - ബെര്‍ണാര്‍ഡ് മെന്‍ഡെ, ക്രിസ്റ്യന്‍ ഹിഡാല്‍ഗൊ, ഗെണ്ണാര്‍ഡൊ ബ്രാസിഗ്ളിയാനൊ, ബൊജാന്‍ ജോര്‍ഡ്ജിക്, ബ്രൂണൊ അഗ്വെസ്റൊ, ആന്ദ്രേസ് സുവാരസ് കര്‍വജാല്‍, എഡ്വേര്‍ഡൊ സില്‍വ ലെര്‍മ. ഡല്‍ഹി ഡൈനാമോസ് എഫ്സി - മഡസ് ജങ്കര്‍, മൊര്‍ടെന്‍ സ്കുബൊ, ബ്രൂണൊ ഹെറേറൊ അറീസ, ഗുസ്താവൊ സാന്തോസ്, മാര്‍ക് ചെക്, പാവേല്‍ എലിയസ്, ഹെര്‍റിഗെ ഡിനിസ് ഒലിവെറിയ ഡയസ്. ടീം ഗോവ - മിറോസ്ളാവ് സ്ളെപിക, ജാന്‍ സെഡ, ബ്രൂണൊ ഫിലിപ്പെ പിന്‍ഹെയ്റൊ, യൂനെസ് ബെന്‍ജെയ്യോന്‍, മിഗ്വേല്‍ ബ്രൂണൊ ഹെര്‍ലിയന്‍, ഗ്രിഗറി അര്‍ണോളിന്‍, എഡ്ഗര്‍ കര്‍വാലൊ മാര്‍സിലിനോ. കേരള ബ്ളാസ്റേഴ്സ് - ഡിയേഗൊ ഫെര്‍ണാണ്േ#ടാ നദാല്‍, ജാന്‍ തൊഹാന്‍സല്‍, ജാവിയര്‍ ഫെര്‍ണാണ്#ടസ് ലിഗ്വെ, പാവേല്‍ സിമോവ്സ്, ജൊഹാന്‍ ലെറ്റ്സെല്‍റ്റര്‍, മറ്റോസ് പെരേരിയ, ഇലിയാസ് പൊല്ലൈലിസ്. പൂന സിറ്റി - ബ്രൂണൊ സിറിലൊ, ബെലാര്‍ഡി, പലാസിയോസ്, പനന്‍ഡെറ്റിഗ്വെ, റോഡ്രിഗസ് മാര്‍ട്ടിനെസ്, ഗോള്‍സാലെസ് റാമിറസ്, പാര്‍ക് ക്വാംഗ്. നോര്‍ത്ത്ഈസ്റ് യുണൈറ്റഡ് - ഇസാക് ചന്‍സ, കോര്‍നെല്‍ ഗ്ളെന്‍, സംബൊ, ഡോംഗ് ഹയൂന്‍, ഫിലിപ്പെ ഡി കാസ്ട്രൊ, തോമസ് ജോസല്‍ യാനെസ് പഡില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.