ലൂര്‍ദും സെന്റ് ജോസഫും ക്വാര്‍ട്ടറില്‍
ലൂര്‍ദും സെന്റ് ജോസഫും ക്വാര്‍ട്ടറില്‍
Friday, August 22, 2014 11:54 PM IST
കോട്ടയം: ലൂര്‍ദ് പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ കേരളാ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ലൂര്‍ദ് കോട്ടയവും തിരുവനന്തപുരം സെന്റ് ജോസഫും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജോസഫ് തിരുവനന്തപുരം ക്രൈസ്റ് തിരുവല്ലയെയും (28-14) ഷാന്താല്‍ ജ്യോതി മുട്ടം ക്രിസ്തു ജ്യോതി ചങ്ങനാശേരിയെയും (26-15) സെന്റ് ജോസഫ് പുളിങ്കുന്ന് എല്‍പിഎസ് കോട്ടയത്തെയും (29-26) പരാജയപ്പെടുത്തി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രോവിഡന്‍സ് കോഴിക്കോട് ജ്യോതി നികേതന്‍ ആലപ്പുഴയെയും (25-12) ജിവി എച്ച്എസ്എസ് കണ്ണൂര്‍ സിഎച്ച്എസ് കോട്ടയത്തെയും (25-10) എസ്എന്‍ കൊല്ലം പ്രസന്റേഷന്‍ കോഴിക്കോടിനേയും (44-14) എല്‍എഫ് കൊരട്ടി ലൂര്‍ദ് കോട്ടയത്തെയും (30-12) പരാജയപ്പെടുത്തി. വൈകുന്നേരം നടന്ന ആണ്‍കുട്ടികളുടെ മത്സരത്തില്‍ ലൂര്‍ദ് കോട്ടയത്തിനെ സെന്റ് ജോസഫ് തിരുവനന്തപുരം (42-20) പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.


പെണ്‍കുട്ടികളുടെ മത്സരത്തില്‍ ജിവിഎച്ച്്എസ്എസ് കണ്ണൂര്‍ ക്രൈസ്റ് ഇരിങ്ങാലക്കുടയെയും (40-21) പരാജയപ്പെടുത്തി. ലൂര്‍ദ് കോട്ടയത്തിന്റെ ജോര്‍ജി ജോസഫ് (ആറു പോയിന്റ്) സെന്റ് ജോസഫ് തിരുവനന്തപുരത്തിന്റെ പ്രേം പ്രകാശ് (ഒമ്പതു പോയിന്റ്) എന്നിവര്‍ ടോപ് സ്കോറര്‍മാരായി. കനത്ത മഴമൂലം ഇന്നലെ വൈകുന്നേരം നടക്കേണ്#ടിയിരുന്നു മറ്റു മത്സരങ്ങള്‍ ഇന്നത്തേക്കു മാറ്റിവച്ചിട്ടുണ്#ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.