അസംപ്ഷന് ഇരട്ടക്കിരീടം; വോളി, ബാസ്കറ്റ് ടൂര്‍ണമെന്റുകളില്‍
Friday, August 22, 2014 11:54 PM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സിസ്റ്റര്‍ ട്രീസാ മേരി മെമ്മോറിയല്‍ 21-ാമത് ഓള്‍ കേരള ഇന്റര്‍കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ലീഗടിസ്ഥാനത്തില്‍ നടന്ന എല്ലാകളികളും വിജയിച്ച് അസംപ്ഷന്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അവസാന ലീഗ് മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജിനെ പരാജയപ്പെടുത്തിയാണ് അസംപ്ഷന്‍ വിജയിച്ചത്. സ്കോര്‍ (25-15, 25-20, 25-11). ഉച്ചകഴിഞ്ഞ് നടന്ന ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ അസംപ്ഷന്‍ കോളജ്, കോഴിക്കോട് പ്രെവിഡന്‍സ് കോളജിനെ പരാജയപ്പെടുത്തി. സ്കോര്‍(49-45).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.