ബുച്ചി ബാബു ട്രോഫി: കേരളം ക്വാര്‍ട്ടറില്‍
Saturday, August 23, 2014 11:36 PM IST
ബറോഡ: ബുച്ചി ബാബു ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. ബറോഡയെ മൂന്നു വിക്കറ്റിനു കീഴടക്കിയ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ്് ക്വാര്‍ട്ടറിലെത്തിയത്. 120 റണ്‍സ് നേടിയ വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് കേരള ജയത്തിന് അനായാസ ജയം നല്‍കിയത്. ടോസ് നേടിയ ബറോഡ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 100 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ബറോഡ 334 റണ്‍സ് നേടി.


ഫാബിദ് ഫറൂഖ് അഞ്ചും മോനിഷ് നാലും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ കേരളം ഏഴു വിക്കറ്റിന് നഷ്ടപ്പെടുത്തി 67 ഓവറില്‍ 337 റണ്‍സ് എടുത്തു ലക്ഷ്യം മറികടന്നു. വിഷ്ണു വിനോദിന്റെ സെഞ്ചുറിക്കു പുറമെ സച്ചിന്‍ മോഹന്റെ 97 റണ്‍സും ജാഫര്‍ പുറത്താകാതെ നേടിയ 60 റണ്‍സുമാണ് അനായാസ ജയം നല്‍കിയത്. ക്വാര്‍ട്ടറില്‍ കേരളം ആസാമിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.