സന്നാഹത്തില്‍ ഇന്ത്യ ജയിച്ചു
സന്നാഹത്തില്‍ ഇന്ത്യ ജയിച്ചു
Saturday, August 23, 2014 11:33 PM IST
ലണ്ടന്‍: ടെസ്റ്റ് പരമ്പരയിലെ നാണക്കേട് തീര്‍ക്കാന്‍ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്ന ടീം ഇന്ത്യക്ക് ആദ്യ സന്നാഹമത്സരത്തില്‍ മിഡില്‍സെക്സിനെതിരെ 95 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കു പകരം വിക്കറ്റ് കീപ്പറായി ഇറങ്ങിയ കേരളതാരം സഞ്ജു വി. സാംസണ്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി.

മൂന്നു ക്യാച്ചുകളാണ് സഞ്ജുവിന്റെ ഗ്ളൌസിലൊതുങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. പകരക്കാരന്‍ നായകന്‍ വിരാട് കോഹ്ലി (71)ഫോമിലേക്കു തിരിച്ചെത്തിയെന്ന് സൂചന നല്‍കിയ പ്രകടനവും അമ്പടി റായുഡുവു (72)മാണ് ഇന്ത്യന്‍ സ്കോര്‍ 230ലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ മിഡില്‍സെക്സ് 35. 5 ഓവറില്‍ 135 റണ്‍സിന് എല്ലാവരും പുറത്തായി. 20 റണ്‍സെടുത്ത ഹിഗിന്‍സാണ് ടോപ് സ്കോറര്‍. ഇന്ത്യക്കുവേണ്ടി പ്രമുഖ ബൌളര്‍മാരെല്ലാം ഓരോ വിക്കറ്റ് വീതം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.