സിദാനു മറ്റെരാസിയുടെ ഐസ് ബക്കറ്റ് ചലഞ്ച്
സിദാനു മറ്റെരാസിയുടെ ഐസ് ബക്കറ്റ് ചലഞ്ച്
Saturday, August 23, 2014 11:33 PM IST
റോം: 2006 ലോകകപ്പ് ഫൈനലില്‍ സിനദിന്‍ സിദാന്‍ എന്ന ഇതിഹാസ താരത്തിന് സര്‍വ നിയന്ത്രണങ്ങളും വിട്ടുപോയ ആ നിമിഷം ഓര്‍മയില്ലേ. മത്സരത്തിനിടെ ഇറ്റാലിയന്‍ പ്രതിരോധതാരം മാര്‍ക്കോ മാറ്റെരാസിയുടെ നെഞ്ചുംകൂടിനിട്ട് തന്റെ മൊട്ടത്തലകൊണ്ട് സിദാന്‍ നല്‍കിയ ഉഗ്രനിടി ലോകമെമ്പാടുമുള്ള കാണികള്‍ക്ക് നല്‍കിയ ഞെട്ടല്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. സിദാന്‍ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. ഫ്രാന്‍സിന് ലോകകപ്പ് നഷ്ടമാകുന്നതിന് തന്നെ കാരണമായി പലരും ചൂണ്ടിക്കാട്ടിയ ആ ഇടിയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നു.

കളത്തില്‍ തന്നെ ഇടിച്ചുവീഴ്ത്തിയ സിദാനോട് മറ്റെരാസി ഇപ്പോള്‍ പ്രതികാരം വീട്ടിയിരിക്കുന്നു. എങ്ങനെയെന്നോ, ലോകമെമ്പാടും ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എഎല്‍എസ് ഐസ് ബക്കറ്റ് ചലഞ്ചില്‍ മറ്റെരാസി വെല്ലുവിളിച്ചിരിക്കുന്നത് ഈ മുന്‍ റയല്‍ മാഡ്രിഡ് താരത്തെ.


യുവന്റസിലായിരുന്നപ്പോള്‍ സിദാന്‍ ധരിച്ചിരുന്ന ജേഴ്സിയുമിട്ട് വന്നാണ് മറ്റെരാസി ചലഞ്ചില്‍ പങ്കെടുത്തത്. പിന്നീട് ഈ ജേഴ്സി ഊരിമാറ്റി തന്റെ പ്രിയപ്പെട്ട ഇന്റര്‍മിലാന്‍ ജേഴ്സി ധരിച്ച് ഐസ് വെള്ളം തലയിലൊഴിച്ചു. ചാമ്പ്യന്‍സ് ലീഗ് ട്രോഫി മാതൃകയില്‍ വെള്ളം നിറച്ചായിരുന്നു മറ്റെരാസി ചലഞ്ചില്‍ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.