സച്ചിനെപ്പോലെ ആകണം: മൈക്കിള്‍ ചോപ്ര
Saturday, August 23, 2014 11:34 PM IST
ലണ്ടന്‍: ഇന്ത്യയിലെ ക്രിക്കറ്റിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എങ്ങനെയാണോ അതുപോലെ ഇന്ത്യയിലെ ഫുട്ബോളിലെ ഇതിഹാസമായിത്തീരാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഈ ആഗ്രഹം വ്യക്തമാക്കിയത് മറ്റാരുമല്ല, കഴിഞ്ഞദിവസം നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വിദേശതാര ലേലത്തില്‍ സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ളാസ്റ്റേഴ്സ് ടീം സ്വന്തമാക്കിയ ഇംഗ്ളീഷ് ഫുട്ബോളര്‍ മൈക്കിള്‍ ചോപ്ര പറഞ്ഞു. ഇംഗ്ളണ്ടിന്റെ അണ്ടര്‍ 21 ടീമിനായും ന്യൂകാസില്‍ യുണൈറ്റഡ് അടക്കമുള്ള ക്ളബ്ബുകള്‍ക്കായും ബൂട്ടുകെട്ടിയിട്ടുള്ള ചോപ്രയുടെ അച്ഛന്‍ ഇന്ത്യക്കാരനാണ്.


ബ്രിട്ടീഷ് പൌരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൌരത്വം നേടി ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ എത്താന്‍ ആഗ്രഹിക്കുന്നതായും ചോപ്ര വ്യക്തമാക്കി. ലോക റാങ്കിംഗില്‍ ഇപ്പോള്‍ 150-ാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഫുട്ബോളിന് വേരോട്ടമുണ്ടാക്കാന്‍ ഐഎസ്എലിന് കഴിയുമെന്നുറപ്പാണെന്നും ചോപ്ര. ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം അന്താരാഷ്്ട്രമത്സരപരിചയം നേടാനും ഇന്ത്യയിലെ ഐ ലീഗില്‍ കളിക്കാനും തനിക്ക് താത്പര്യമേറെയുണ്െടന്നും ചോപ്ര വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.