ലൂര്‍ദിയന്‍ ബാസ്കറ്റ്: സെന്റ് എഫ്രേംസും ലിറ്റില്‍ ഫ്ളവറും സെമിയില്‍
ലൂര്‍ദിയന്‍ ബാസ്കറ്റ്: സെന്റ് എഫ്രേംസും ലിറ്റില്‍ ഫ്ളവറും സെമിയില്‍
Saturday, August 23, 2014 11:35 PM IST
കോട്ടയം: ലൂര്‍ദ് പബ്ളിക് സ്കുളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ കേരളാ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് എഫ്രേംസ് മാന്നാനം ലൂര്‍ദ് കോട്ടയത്തെയും (26-14) സെന്റ് ജോസഫ് തിരുവനന്തപുരം സെന്റ് തോമസ് കോഴഞ്ചേരിയെയും (34-8) പരാജയപ്പെടുത്തി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്എന്‍ കൊല്ലം സെന്റ് ജോസഫ് ആലപ്പുഴയെയും (26-14) ലിറ്റില്‍ ഫ്ളവര്‍ കൊരട്ടി സായി തലശേരിയെയും (39-29) പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.

സബ് ജൂണിയര്‍ വിഭാഗത്തില്‍ ലൂര്‍ദ് കോട്ടയം മരിയന്‍ കോട്ടയത്തെയും മാര്‍ ബസേലിയസ് കോട്ടയം എല്‍പിഎസ് കോട്ടയത്തെയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിപ്പിച്ചു.


ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിന് ഫൈനല്‍ മത്സരം ആരംഭിക്കും. വൈകുന്നേരം ആറിനു നടക്കുന്ന സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് മുഖ്യാതിഥിയായിരിക്കും. ലൂര്‍ദ് സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ് മണക്കളം അധ്യക്ഷത വഹിക്കും.

പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് കറുകയില്‍, മുനിസിപ്പല്‍ കൌണ്‍സിലര്‍ രാജം ജി. നായര്‍, പിടിഎ പ്രസിഡന്റ് പയസ് സ്കറിയ പൊട്ടംകുളം, ടൂര്‍ണമെന്റ് കണ്‍വീനര്‍ എം.എസ്. രാജന്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.