മാന്വല്‍ ഫ്രെഡറിച്ച് മുംബൈ സിറ്റിയില്‍
Saturday, August 23, 2014 11:35 PM IST
മുംബൈ: മുന്‍ ജര്‍മന്‍ പ്രതിരോധനിരതാരം മാന്വല്‍ ഫ്രെഡറിച്ച് മുംബൈ സിറ്റി എഫ്സിയുമായി കരാറിലായി. ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്, ബയര്‍ ലവര്‍കുസന്‍, വെര്‍ദെര്‍ ബ്രെമന്‍, മെയ്നിസ് 05 ക്ളബ്ബുകള്‍ക്കു വേണ്ടിയും ഫ്രെഡറിച്ച് കളിച്ചിട്ടുണ്ട്.

പതിനഞ്ചു വര്‍ഷത്തെ പ്രഫഷണല്‍ ഫുട്ബോളില്‍ സജീവ സാന്നിധ്യമായിരുന്ന ഫ്രെഡറിച്ച് ആകെ 413 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 34 കാരനായ ഫ്രെഡറിച്ച് ഇന്ത്യന്‍ ക്ളബ്ബില്‍ ചേരുന്ന ആദ്യ പ്രമുഖ ജര്‍മന്‍ താരമാണ്. പ്രതിരോധത്തിലെ ശക്തനായ ഫ്രെഡറിച്ച് മുംബൈയില്‍ ചേരുന്നതോടെ ടീമിന്റെ പ്രതിരോധം കരുത്തുറ്റതാകും. 2014 യുവേഫ ചാമ്പ്യന്‍സ് ലീഗിനുള്ള ബൊറൂസിയയുടെ ടീമില്‍ അദ്ദേഹം അംഗവുമായിരുന്നു. റയല്‍ മാഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ ആദ്യ പതിനൊന്നില്‍ അദ്ദേഹം ഇടംനേടുകയും ചെയ്തിരുന്നു. 2013ലാണ് ഫ്രെഡറിച്ച് ബൊറൂസിയയിലെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.