അര്‍ജുന: മനോജ്കുമാര്‍ കേസ് ഫയല്‍ ചെയ്തു
Wednesday, August 27, 2014 11:45 PM IST
ന്യൂഡല്‍ഹി: അര്‍ജുന അവാര്‍ഡ് നിഷേധിക്കപ്പെട്ടതിനെതിരേ ബോക്സിംഗ് താരം മനോജ് കുമാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തനിക്ക് അര്‍ജുന പുരസ്കാരം നിഷേധിച്ചത് അനീതിയാണെന്നു ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചത്. പുനരാലോചനയില്‍ തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തും എന്നുള്ള ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഇത് അനീതിയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജിജി തോംസണും സ്പോര്‍ട്സ് സെക്രട്ടറിയും ഇക്കാര്യത്തില്‍ ഉറപ്പുപറഞ്ഞിരുന്നതാണെന്നും മനോജ് വ്യക്തമാക്കി. 15 അംഗ അവാര്‍ഡ് പട്ടികയെക്കുറിച്ച് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് 19നു പുനരാലോചന യോഗം നടന്നു. എന്നാല്‍, ഏഴു താരങ്ങളുടെ പേര് ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും പുതുതായി ആരെയും ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു എന്നാണ് ജിജി തോംസണ്‍ നല്‍കിയ വിശദീകരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.