വിന്‍ഡീസിനു മിന്നും ജയം
Wednesday, August 27, 2014 11:46 PM IST
സെന്റ് കൈറ്റ്സ് (വെസ്റിന്‍ഡീസ്): ബംഗ്ളാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ആതിഥേയരായ വെസ്റിന്‍ഡീസിനു വിജയം. 91 റണ്‍സിനാണ് വിന്‍ഡീസ് ബംഗ്ളാദേശിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: വെസ്റിന്‍ഡീസ് 50 ഓവറില്‍ ഏഴിന് 338. ബംഗ്ളാദേശ് 50 ഓവറില്‍ എട്ടിന് 247. ഇതോടെ മൂന്നു മത്സര പരമ്പര ആതിഥേയര്‍ 3-0നു തൂത്തുവാരി. ഡാരന്‍ ബ്രാവോ (124), രമേശ് രാംദിന്‍ (169) എന്നിവരുടെ സെഞ്ചുറി മികവിലാണ് വിന്‍ഡീസ് മികച്ച സ്കോറിലെത്തിയത്. 121 പന്തില്‍ നിന്ന് 11 സിക്സും എട്ടു ഫോറും അടക്കമാണ് രാംദിന്‍ 169 റണ്‍സ് നേടിയത്. രാംദിനാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.