ഫ്രാങ്ക് ലംപാര്‍ഡ് വിരമിച്ചു
ഫ്രാങ്ക് ലംപാര്‍ഡ് വിരമിച്ചു
Wednesday, August 27, 2014 11:41 PM IST
ലണ്ടന്‍: പതിനഞ്ചുവര്‍ഷം നീണ്ട രാജ്യാന്തര ഫുട്ബോള്‍ ജീവിതത്തിന് ഇംഗ്ളീഷ് മധ്യനിരതാരം ഫ്രാങ്ക് ലംപാര്‍ഡ് പൂര്‍ണവിരാമമിട്ടു. രാജ്യാന്തര ഫുട്ബോളില്‍ നിന്നു വിരമിക്കുകയാണെന്ന് മുപ്പത്തിയാറുകാരനായ ലംപാര്‍ഡ് പറഞ്ഞു. 2014 ലോകകപ്പിനുശേഷം വിരമിക്കുമെന്ന് ലംപാര്‍ഡ് നേരത്തേ വ്യക്തമാക്കിയുരുന്നു. ക്ളബ് ഫുട്ബോളില്‍ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 13 വര്‍ഷം ചെല്‍സിക്കുവേണ്ടി കളത്തിലിറങ്ങിയ ലംപാര്‍ഡ് ഈ സീസണിന്റെ തുടക്കത്തില്‍ മേജര്‍ സോക്കര്‍ ലീഗിലെ ന്യൂയോര്‍ക്ക് സിറ്റിയുമായി കരാറിലായിരുന്നു. മേജര്‍ സോക്കര്‍ ലീഗ് ആരംഭിക്കുന്നതുവരെ ലോണ്‍ വ്യവസ്ഥയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരുകയാണ്.


1999 മുതല്‍ ഇംഗ്ളണ്ടിനുവേണ്ടി കളിക്കുന്ന ലംപാര്‍ഡ് 106 രാജ്യാന്തര മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്, 29 ഗോളും സ്വന്തമാക്കി. 2001 മുതല്‍ ചെല്‍സിക്കുവേണ്ടി 429 മത്സരങ്ങളില്‍ കളിച്ച മധ്യനിരതാരം 147 ഗോളും നേടി. 1995 മുതല്‍ 2001വരെ വെസ്റഹാം യുണൈറ്റഡിന്റെ താരമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.