ബെന്‍സെമ, റൊണാള്‍ഡോ
ബെന്‍സെമ, റൊണാള്‍ഡോ
Wednesday, August 27, 2014 11:42 PM IST
മാഡ്രിഡ്: കരിം ബെന്‍സെമ, ക്രിസ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഗോളുകളിലൂടെ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനു വിജയത്തുടക്കം. സ്വന്തം മൈതാനത്ത് അരങ്ങേറിയ പോരാട്ടത്തില്‍ കൊര്‍ഡോബയേയാണ് റയല്‍ 2-0നു പരാജയപ്പെടുത്തിയത്. സാറ്റിയാഗൊ ബെര്‍ണബുവില്‍ അരങ്ങേറിയ പോരാട്ടത്തില്‍ കൊര്‍ഡോബ മിന്നും പോരാട്ടമാണു കാഴ്ചവച്ചത്. റയലിന്റെ വമ്പന്‍ താരനിരയെ വകവയ്ക്കാതെ പോരാടിയ കൊര്‍ഡോബയ്ക്കു പക്ഷേ, തോല്‍വി ഒഴിവാക്കാനായില്ല. 30-ാം മിനിറ്റില്‍ മിന്നും ഹെഡറിലൂടെ കരിം ബെന്‍സെമയാണ് റയലിനെ മുന്നിലെത്തിച്ചത്. ടോണി ക്രൂസ് എടുത്ത കോര്‍ണറില്‍നിന്നായിരുന്നു ഫ്രഞ്ച് താരത്തിന്റെ ബുള്ളറ്റ് ഹെഡര്‍. തുടര്‍ന്ന് ലീഡുയര്‍ത്താനുള്ള ആതിഥേയരുടെ കാത്തിരിപ്പ് അവസാന മിനിറ്റുവരെ നീണ്ടു. 90-ാം മിനിറ്റില്‍ ലോംഗ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.