ജോക്കോവിച്ച്, മുറെ, ഷറപ്പോവ മുന്നോട്ട്
ജോക്കോവിച്ച്, മുറെ, ഷറപ്പോവ മുന്നോട്ട്
Wednesday, August 27, 2014 11:43 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ബ്രിട്ടന്റെ ആന്‍ഡി മുറെയും രണ്ടാം റൌണ്ടില്‍. വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവയും ആദ്യ റൌണ്ടില്‍ ജയം നേടി. അര്‍ജന്റീനയുടെ ഡിയേഗോ സച്യൂട്സ്മനെ കീഴടക്കിയാണ് ജോക്കോവിച്ച് രണ്ടാം റൌണ്ടിലേക്കു മുന്നേറിയത്. 6-1, 6-2, 6-4നായിരുന്നു സെര്‍ബ് താരത്തിന്റെ ജയം. ഡച്ച് താരം റോബിന്‍ ഹാസിനെ ശക്തമായ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് മുറെ രണ്ടാം റൌണ്ടിലെത്തിയത്. നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 7-6(8-6), 1-6, 7-5നാണ് മുറെ ജയിച്ചത്. അഞ്ചാം സീഡായ ഷറപ്പോവ സ്വന്തം നാട്ടുകാരിയായ കിറിലെങ്കോയെയാണ് ആദ്യ റൌണ്ടില്‍ മറികടന്നത്. സ്കോര്‍: 6-4, 6-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.