പരിക്ക്: വിജേന്ദര്‍ സിംഗ് ഏഷ്യന്‍ ഗെയിംസിനില്ല
പരിക്ക്: വിജേന്ദര്‍ സിംഗ് ഏഷ്യന്‍ ഗെയിംസിനില്ല
Wednesday, August 27, 2014 11:44 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ബോക്സര്‍ വിജേന്ദര്‍ സിംഗ് പരിക്കിനെത്തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസില്‍നിന്നു പിന്‍മാറി. കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ക്കിടെ കൈക്കുഴക്കേറ്റ പരിക്കാണു പിന്‍മാറാന്‍ കാരണം. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് വിജേന്ദര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു വെള്ളി മെഡലുകളും വിജേന്ദര്‍ നേടിയിട്ടുണ്ട്. ഗ്ളാസ്ഗോയില്‍ നടന്ന മത്സരത്തിനിടെയാണ് വിജേന്ദറിന്റെ ഇടതു കൈയ്ക്കു പരിക്കേറ്റത്. 2010 ഏഷ്യന്‍ ഗെയിംസിലും വിജേന്ദര്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.