ലൂയിസ് വാന്‍ഗാല്‍ പുറത്തേക്ക്?
ലൂയിസ് വാന്‍ഗാല്‍ പുറത്തേക്ക്?
Thursday, August 28, 2014 1:26 AM IST
ലണ്ടന്‍: എംകെ ഡോണ്‍സിനോട് ദയനീയമായി പരാജയപ്പെട്ടതോടെ മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ സ്ഥാനത്തുനിന്ന് ലൂയിസ് വാന്‍ഗാലിനെ പുറത്താക്കണമെന്ന് ആരാധകര്‍. ഡേവിഡ് മോയസിന്റെ കീഴില്‍പോലും യുണൈറ്റഡ് ഇത്ര നാണക്കേട് വഴങ്ങിയിട്ടില്ലെന്നും ആരാധകര്‍ വിവിധ സോഷ്യല്‍ സൈറ്റുകളിലൂടെ പ്രതികരിച്ചു. അതേസമയം, വാന്‍ഗാല്‍ യുണൈറ്റഡില്‍ നിന്ന് അധികം താമസിക്കാതെ പുറത്താകുമെന്ന് ഇംഗ്ളീഷ് ഫുട്ബോള്‍ പണ്ഡിതര്‍ വിലയിരുത്തി. മാഞ്ചസ്റര്‍ യുണൈറ്റഡില്‍ ഒരു മാറ്റവും വരുത്താന്‍ വാന്‍ഗാലിനു സാധിച്ചില്ല. അതിനാല്‍ ഡച്ച് മാനേജര്‍ യുണൈറ്റഡ് വിടുമെന്നും വിലയിരുത്തപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.