സിന്ധു മുന്നോട്ട്; ജ്വാല-അശ്വിനി പുറത്ത്
Thursday, August 28, 2014 1:23 AM IST
കോപന്‍ഹെഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധു മൂന്നാം റൌണ്ടില്‍ പ്രവേശിച്ചു. അതേസമയം, വനിതാ ഡബിള്‍സില്‍ നിന്ന് ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം പുറത്തായി. ഏഴാം സീഡായ ചൈനയുടെ ക്വിന്‍ ടിന്‍-യുന്‍ലെനി സുക്കോ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടാം റൌണ്ടില്‍ കീഴടക്കിയത്. വെറും 31 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-16, 21-8നാണ് ജ്വാല-അശ്വിനി കൂട്ടുകെട്ട് എതിരാളിക്കുമുന്നില്‍ അടിയറവു പറഞ്ഞത്.


വനിതാ സിംഗിള്‍സില്‍ റഷ്യയുടെ ഓള്‍ഗ ഗൊളൊവാനോവയെയാണ് സിന്ധു കീഴടക്കിയത്. പതിനൊന്നാം സീഡായ സിന്ധു 40 മിനിറ്റുകൊണ്ട് ജയം നേടി. സ്കോര്‍: 21-12, 21-17.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അട്രി-സുമേഷ് റെഡി സഖ്യം മൂന്നാം റൌണ്ടില്‍ പ്രവേശിച്ചു. ജപ്പാന്റെ ഹിറോഷത്സു ഹഷിമോട്ടോ-നോറിയാസു ഹിറാത സഖ്യത്തെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം റൌണ്ടില്‍ കീഴടക്കിയത്. സ്കോര്‍: 21-19, 21-19.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.