ഒരു സെഞ്ചുറിക്കു രണ്ടു സെഞ്ചുറികളിലൂടെ മറുപടി
ഒരു സെഞ്ചുറിക്കു രണ്ടു സെഞ്ചുറികളിലൂടെ മറുപടി
Thursday, August 28, 2014 1:23 AM IST
ഹരാരെ: ആരോണ്‍ ഫിഞ്ചിന്റെ (102) സെഞ്ചുറിക്ക് ഡുപ്ളസിസിന്റെയും (106) എബി ഡിവില്യേഴ്സിന്റെയും (136*) സെഞ്ചുറികളിലൂടെ ദക്ഷിണാഫ്രിക്കയുടെ ഉജ്വല മറുപടി. ഡുപ്ളസിസിന്റെയും ഡിവില്യേഴ്സിന്റെയും മിന്നും സെഞ്ചുറികളിലൂടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ കീഴടക്കി. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്ത ഓസ്ട്രേലിയയെ, മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 20 പന്തു ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ഏഴിന് 327. ദക്ഷിണാഫ്രിക്ക 46.4 ഓവറില്‍ മൂന്നിന് 328. ഡിവില്യേഴ്സാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയ ആരോണ്‍ ഫിഞ്ചിന്റെ (116 പന്തില്‍ 102) സെഞ്ചുറിയുടെ ബലത്തിലാണ് 327ല്‍ എത്തിയത്. ഫില്‍ ഹ്യൂസ് (63 പന്തില്‍ 51), ജോര്‍ജ് ബെയ്ലി (54 പന്തില്‍ 66) എന്നിവരും ഓസീസ് ഇന്നിംഗ്സില്‍ തിളങ്ങി.


കൂറ്റന്‍സ്കോര്‍ പിന്‍തുടരാനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 51 റണ്‍സ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. എന്നാല്‍, മൂന്നാം വിക്കറ്റില്‍ എബി ഡിവില്യേഴ്സും ഡുപ്ളസിസും ചേര്‍ന്ന് 206 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. 82 പന്തില്‍ നിന്നായിരുന്നു ഡിവില്യേഴ്സിന്റെ ശതകം പിറന്നത്. 33 റണ്‍സുമായി ഡുമിനി പുറത്താകാതെ നിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.