ലങ്കയ്ക്കു ജയം
Thursday, August 28, 2014 1:23 AM IST
ഹമ്പന്‍ടോട്ട: പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു 77 റണ്‍സ് ജയം. ഇതോട മൂന്നു മത്സര ഏകദിനപരമ്പരയില്‍ ഇരുടീമുകളും ഓരോ കളിവീതം ജയിച്ചു. പരമ്പര വിജയി നിര്‍ണയിക്കുന്നതിന് 30ന് നടക്കുന്ന മത്സരം നിര്‍ണായകമായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 310 റണ്‍സ് റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 43.5 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്കുവേണ്ടി 65 റണ്‍സും മൂന്ന് ഓവറില്‍ പത്തൊമ്പത് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കിയ തിസാര പെരേരയാണ് മാന്‍ ഓഫ് ദ മാച്ച്.


ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കുവേണ്ടി എയ്ഞ്ചലോ മാത്യൂസ് (93), മഹേല ജയവര്‍ധന (67), തിസാര പെരേര (65) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. വഹാബ് റിയാസ് നാലും മുഹമ്മദ് ഹഫീസ് മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് ഹഫീസ് (62), അഹമ്മദ് ഷെഹസാദ് (56), മിസ്ബ ഉള്‍ ഹഖ് (36), ഫവദ് അലം (30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ജയിക്കാന്‍ അതു പോരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.