സെന്റ് സ്റീഫന്‍സിനു ജയം
Thursday, August 28, 2014 1:24 AM IST
പത്തനാപുരം: ഓള്‍ കേരള മാര്‍ത്തോമ്മ ഡയനീഷ്യസ് വോളിബോള്‍ ടൂര്‍ണമെന്റ് മൌണ്ട് താബോര്‍ സ്ഥാപനങ്ങളുടെ സെക്രട്ടറി ഫാ. കെ.വി. പോള്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. ദാനിയേല്‍, സെക്രട്ടറി പ്രഫ. സി.സി. റ്റോമി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉദ്ഘാടന മത്സരത്തില്‍ പത്തനാപുരം സെന്റ് സ്റീഫന്‍സ് കോളജ് ബിഷപ് മൂര്‍ കോളജ് മാവേലിക്കരയെ 20-25, 22-25, 25-20, 25-18, 15-12 ക്രമത്തില്‍ പരാജയപ്പെടുത്തി. കെഇ കോളജ് മാന്നാനം മാര്‍ അത്താനേഷ്യസ് കോതമംഗലത്തെ 25-21, 25-22, 20-25, 22-25, 15-12 നു കീഴടക്കി.


ഇന്നത്തെ മത്സരം: സെന്റ് തോമസ് കോഴഞ്ചേരി-പത്തനാപുരം സെന്റ് സ്റീഫന്‍സ് ബി ടീം. രണ്ടാമത്തെ മത്സരം എസ്.എച്ച് തേവര-സെന്റ് ജോര്‍ജ് അരുവിത്തുറ, സെന്റ് സ്റീഫന്‍സ് എ ടീം -കെ.ഇ. കോളജ് മാന്നാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.