ബോള്‍ട്ട് ഢ യുവ്രാജ്
ബോള്‍ട്ട് ഢ യുവ്രാജ്
Thursday, August 28, 2014 1:25 AM IST
ബാംഗളൂര്‍: ജമൈക്കയുടെ സ്പ്രിന്റ് സൂപ്പര്‍താരം ഉസൈന്‍ ബോള്‍ട്ട് സെപ്റ്റംബര്‍ രണ്ടിനു ബാംഗളൂരിലെത്തും. ലോകത്തെ ഏറ്റവും വേഗമേറിയ താരത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ബോള്‍ട്ടെത്തുന്നത് ട്രാക്കില്‍ മിന്നല്‍പ്പിണറാവാനല്ല, പകരം യുവരാജ് സിംഗിനെതിരേ ക്രിക്കറ്റില്‍ ഒരു കൈനോക്കാനാണ്. ബാംഗളൂര്‍ ചിന്നസ്വാമി സ്റേഡിയത്തില്‍ കായിക വസ്ത്ര നിര്‍മാതാക്കളായ പ്യുമയാണ് യുവരാജ്-ബോള്‍ട്ട് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.


ബോള്‍ട്ട് ആന്‍ഡ് യുവി, ബാറ്റില്‍ ഓഫ് ദി ലെജന്‍ഡ്സ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

100 മീറ്ററിലും 200 മീറ്ററിലും ലോകറിക്കാര്‍ഡുകാരനാണ് ജമൈക്കന്‍ താരം, ഈ ഇനങ്ങളില്‍ ഒളിമ്പിക് ജേതാവും. കടുത്ത ക്രിക്കറ്റ് പ്രേമിയായ ബോള്‍ട്ട് അത്ലറ്റിക്സിനു പുറത്തെ തന്റെ സ്വപ്നം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്രിക്കറ്റ് കളിക്കുകയെന്നതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.