ബിഷപ് വയലില്‍ വോളി ഒന്നു മുതല്‍
Friday, August 29, 2014 12:06 AM IST
പാലാ: മുപ്പത്തേഴാമത് ബിഷപ് വയലില്‍ മെമ്മോറിയല്‍ ഇന്റര്‍ കൊളീജിയറ്റ് പുരുഷ-വനിതാ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ഒന്നു മുതല്‍ പാലാ സെന്റ് തോമസ് കോളജിലെ ജിമ്മി ജോര്‍ജ് സ്റേഡിയത്തില്‍ ആരംഭിക്കും. പുരുഷവിഭാഗത്തില്‍ പാലാ സെന്റ് തോമസ്, ചെന്നൈ എസ്ആര്‍എം, പത്തനാപുരം സെന്റ് സ്റീഫന്‍സ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ്, ചേലന്നൂര്‍ എസ്എന്‍, കോതമംഗലം എംഎ, തേവര എസ്എച്ച്, അരുവിത്തുറ സെന്റ് ജോര്‍ജ്, മാന്നാനം കെഇ കോളജുകളും വനിതാവിഭാഗത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്, പാലാ അല്‍ഫോന്‍സ, ചങ്ങനാശേരി അസംപ്ഷന്‍, കണ്ണൂര്‍ എകെഎംഎം കോളജുകളും മത്സരിക്കും. ഉദ്ഘാടനമത്സരം ഒന്നിനു രാവിലെ ഏഴിനു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.