സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് എടപ്പാളില്‍
Friday, August 29, 2014 12:07 AM IST
തൃശൂര്‍: സംസ്ഥാന പഞ്ചഗുസ്തി മത്സരം അടുത്ത മാസം 14ന് എടപ്പാളില്‍ നടത്തുമെന്നു കേരള പഞ്ചഗുസ്തി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ ഈ മത്സരത്തില്‍നിന്നു തെരഞ്ഞെടുക്കും. സീനിയര്‍, ജൂണിയര്‍, മാസ്റേഴ്സ് ഡിസേബിള്‍ഡ് ആം റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പാണ് എടപ്പാളില്‍ നടക്കുക.

സംസ്ഥാനത്തിനും രാജ്യത്തിനുവേണ്ടിയും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടും ഇതുവരെ പഞ്ചഗുസ്തിക്കു സ്പോര്‍ട്സ് കൌണ്‍സിലിന്റെ അംഗീകാരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്ന് അസോസിയേഷന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. ബാവാഹാജി, ജനറല്‍ സെക്രട്ടറി എ.വി.വിക്രമന്‍ എന്നിവര്‍ വ്യക്തമാക്കി. സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്െടങ്കിലും പഞ്ചഗുസ്തിയെ അംഗീകരിക്കാന്‍ മാത്രം തയാറാകുന്നില്ല. ഭാരവാഹികള്‍ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.