ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിക്കു ലോട്ടറി, ബാഴ്സയ്ക്കു കഠിനം
Friday, August 29, 2014 12:01 AM IST
ലണ്ടന്‍: ആശങ്കകള്‍ക്കു വിരാമമിട്ടുകൊണ്ട് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകളായി. ഇംഗ്ളീഷ് ക്ളബ് ചെല്‍സിക്ക് താരതമ്യേന ദുര്‍ബല ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ജി ലഭിച്ചപ്പോള്‍ കരുത്തര്‍ അണിനിരക്കുന്ന ഗ്രൂപ്പ് എഫിലാണ് ബാഴ്സലോണ. ബുണ്ടസ് ലിഗചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന് ഗ്രൂപ്പ് ഇയിലാണ് സ്ഥാനം. നിലവിലെ ചാമ്പ്യന്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂളിനൊപ്പം ഗ്രൂപ്പ് ബിയില്‍ സ്ഥാനം പിടിച്ചു. ഷാല്‍കെ, സ്പോര്‍ട്ടിംഗ് ലിസ്ബണ്‍, മാരിബോര്‍എന്നീ ദുര്‍ബല ടീമുകളാണ് ഗ്രൂപ്പ് ജിയിലുള്ളത്. അതുകൊണ്ടുതന്നെ ചെല്‍സിയുടെ രണ്ടാം റൌണ്ട് പ്രവേശനം എളുപ്പമാകും. ഇംഗ്ളീഷ് ക്ളബ്ബ് മാഞ്ചസ്റര്‍ യുണൈറ്റഡിന് യോഗ്യത ലഭിക്കാതെ സമീപകാലത്തു നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനൊപ്പം മാഞ്ചസ്റര്‍ സിറ്റി, ആഴ്സണല്‍ എന്നീ ടീമുകള്‍ യോഗ്യത നേടി. സ്പെയിനില്‍നിന്ന് ബാഴ്സയ്ക്കൊപ്പം അത്ലറ്റികോ മാഡ്രിഡും അത്ലറ്റിക് ബില്‍ബാവോയും യോഗ്യത നേടി.

കഴിഞ്ഞ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്ബോളറായി റയലിന്റെ ക്രിസ്റ്യാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു. നേട്ടത്തില്‍ വലിയ സന്തോഷമുണ്െടന്ന് റൊണാള്‍ഡോ പ്രതികരിച്ചു. ആര്യന്‍ റോബനെയും മാനുവല്‍ ന്യൂവറെയും മറികടന്നാണ് റൊണാള്‍ഡോ നേട്ടം കൈവരിച്ചത്.

മെസിയെക്കാള്‍ മിടുക്കന്‍ താനാണെന്നു റയല്‍ താരം ക്രിസ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുമ്പോഴും ക്ളബ്ബിനു വേണ്ടി കളിക്കുമ്പോഴും അദ്ദേഹത്തിനു ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. എനിക്ക് അത് കുറവാണ്. എന്നിട്ടും എനിക്ക് ബാലന്‍ ഡി ഓര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു -റൊണാള്‍ഡോ പറഞ്ഞു. ഇത് ഒരു സ്വയം വിലയിരുത്തല്‍ മാത്രമാണെന്നും പുറത്തു പറഞ്ഞാല്‍ ആളുകള്‍ ചിരിക്കുകയേയുള്ളുവെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലാണെന്നും ഫുട്ബോളില്‍ മത്സരബുദ്ധിയോടെ ഏറ്റുമുട്ടാറുണ്െടങ്കിലും സൌഹൃദത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ലെ ന്നും റൊണാള്‍ഡോ പറഞ്ഞു.


ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ:

അത്ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, ഒളിമ്പ്യാക്കസ്, മാല്‍മോ

ഗ്രൂപ്പ് ബി

റയല്‍ മാഡ്രിഡ്, എഫ്സി ബാസല്‍, ലിവര്‍പൂള്‍, ലുഡോഗോറെറ്റ്സ്

ഗ്രൂപ്പ് സി

ബെന്‍ഫിക്ക, സെനിത്, ബയര്‍ ലെവര്‍കുസന്‍, മൊണാക്കോ

ഗ്രൂപ്പ് ഡി

ആഴ്സണല്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ഗലാറ്റസറെ, ആന്‍ഡെര്‍ലെച്ച്റ്റ്

ഗ്രൂപ്പ് ഇ

ബയേണ്‍ മ്യൂണിക്, മാഞ്ചസ്റര്‍ സിറ്റി, സിഎസ്കെഎ മോസ്കോ, എഎസ് റോമ

ഗ്രൂപ്പ് എഫ്

ബാഴ്സലോണ, പാരിസ് സെന്‍ ഷര്‍മെയ്ന്‍, അയാക്സ്, അപോയല്‍

ഗ്രൂപ്പ് ജി

ചെല്‍സി, ഷാല്‍കെ, സ്പോര്‍ട്ടിംഗ് ലിസ്ബണ്‍, മാരിബോര്‍

ഗ്രൂപ്പ് എച്ച്

എഫ് സി പോര്‍ട്ടോ, ഷാക്തര്‍ ഡോനെറ്റ്സ്ക്, അത്ലറ്റികോ ബില്‍ബാവോ, ബാറ്റെ ബോറിസോവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.