ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗിന്്
Friday, August 29, 2014 12:03 AM IST
ലണ്ടന്‍: ചിലിയന്‍ താരം അലക്സിസ് സാഞ്ചസിന്റെ ഗോളടി ഗണ്ണേഴ്സിനു സമ്മാനിച്ചത് തുടര്‍ച്ചയായ 17-ാം തവണയും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത്. കഴിഞ്ഞ ദിവസം ആഴ്സണലിന്റെ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് തുര്‍ക്കി ക്ളബ് ബെസിക്റ്റാസിനെ പരാജയപ്പെടുത്തിയായിരുന്നു ആഴ്സണലിന്റെ ഫൈനല്‍ റൌണ്ട് പ്രവേശം. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ബാഴ്സയില്‍നിന്നെത്തിയ യുവതാരത്തിന്റെ തകര്‍പ്പന്‍ ഗോള്‍. കഴിഞ്ഞയാഴ്ച നടന്ന പ്ളേ ഓഫ് ആദ്യപാദത്തില്‍ ബെസിക്റ്റാസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഇതോടെ 1-0ന്റെ ആഗ്രഗേറ്റ് വിജയത്തിലാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിച്ചത്. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് മത്തീയു ഡെബുച്ചി 76-ാം മിനിറ്റില്‍ കളിക്കളം വിട്ടു. ഇതോടെ ആഴ്സണല്‍ 10 പേരായി ചുരുങ്ങി. എങ്കിലും അവസാന നിമിഷംവരെ പിടിച്ചുനിന്ന് ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗ് ബര്‍ത്തുറപ്പാക്കി. വിജയത്തില്‍ അതിയായ സന്തോഷമുണ്െടന്നും കുട്ടികള്‍ നന്നായി കളിച്ചുവെന്നും പരിശീലകന്‍ ആഴ്സന്‍ വെംഗര്‍ പറഞ്ഞു.


മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ളബ് നാപോളിയെ 3-1നു പരാജയപ്പെടുത്തിയ സ്പാനിഷ് ക്ളബ് അത്ലറ്റിക് ബില്‍ബാവോ യും ഫൈനല്‍ റൌണ്ടിലേക്കു മാര്‍ച്ച് ചെയ്തിട്ടുണ്ട്. രണ്ടുപാദങ്ങളിലുമായി 4-2നാണ് അത്ലറ്റിക് ക്ളബ്ബിന്റെ മുന്നേറ്റം. കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരത്തില്‍ ബയേണ്‍ ലെവര്‍കുസന്‍ കോബന്‍ഹാവനെ 4-0(ആകെ 7-2)നും പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.