ന്യൂയോര്‍ക്ക്: ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവ യുഎസ് ഓപ്പണിന്റെ മൂന്നാം റൌണ്ടില്‍. റൊമാനിയയുടെ അലക്സാന്ദ്ര ദുല്ഗേരുവിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഷറപ്പോവ മൂന്നാം റൌണ്ടിലെത്തിയത്. സ്കോര്‍: 4-6, 6-3, 6-2. അതേസമയം, മുന്‍ വിംബിള്‍ഡണ്‍ ഫൈനലിസ്റ് പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാന്‍സ്ക ചൈനീസ് താരം ഷുവായി പെംഗിനോടു രണ്ടാം റൌണ്ടില്‍ തോറ്റു പുറത്തായത് യുഎസ് ഓപ്പണിലെ ആദ്യ കാഷ്വാലിറ്റിയായി. സ്കോര്‍: 3-6, 4-6. സെര്‍ബിയയുടെ അന ഇവാനോവിച്ചും പുറത്തായി. മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന് വോസ്നിയാക്കി, വിക്ടോറിയ അസരെങ്ക, യെലേന യാങ്കോവിച്ച്, സൊളെയ്ന്‍ സ്റ്റീഫന്‍സ്, വീനസ് വില്യംസ് തുടങ്ങിയവര്‍ മൂന്നാം റൌണ്ടിലെത്തിയപ്പോള് സ്ളൊവാക്യയുടെ ഡാനിയേല ഹഞ്ചുക്കോവ പുറത്തായി.
പുരുഷ വിഭാഗത്തില്‍, തോമസ് ബര്‍ഡിച്ച്, ഫെലിസിയാനോ ലോപ്പസ്, മാരിന് സിലിക് തുടങ്ങിയവര്‍ രണ്ടാം റൌണ്ടിലെത്തിയപ്പോള് മികച്ച പോരാട്ടത്തിനൊടുവില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്്ലാസ് വാവ്റിങ്ക മൂന്നാം റൌണ്ടിലെത്തി. ബ്രസീലിന്റെ തോമസ് ബല്ലൂച്ചിയെ 6-3, 6-4, 3-6, 7-6 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് വാവ്റിങ്ക മൂന്നാം റൌണ്ടിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.