ഐപിഎല്‍ വാതുവയ്പ്: മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Saturday, August 30, 2014 11:07 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റീസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതി നിര്‍ദേശ പ്രകാരം ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, 12 പ്രമുഖ താരങ്ങള്‍ എന്നിവരുടെ പങ്ക് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ജസ്റ്റീസ് ടി.എസ്. ഠാക്കുര്‍ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

ജസ്റീസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് ബിസിസിഐ മുന്‍ അധ്യക്ഷനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമയുമായ ശ്രീനിവാസനും 12 ക്രിക്കറ്റ് താരങ്ങള്‍ക്കും വാതുവയ്പില്‍ പങ്കുണ്െടന്ന് കണ്െടത്തിയത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്നു സുപ്രീംകോടതി പുറത്താക്കുകയും ചെയ്തിരുന്നു. ആരോപണ വിധേയര്‍ക്കെതിരേ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റീസ് എ.കെ. പട്നായിക് അധ്യക്ഷനായ ബെഞ്ച് മുദ്ഗല്‍ കമ്മിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ജസ്റ്റീസ് പട്നായിക് വിരമിച്ച സാഹചര്യത്തിലാണ് ജസ്റീസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഇനിയും കേസ് പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.