ടിന്റു ലൂക്കയ്ക്കു പുരസ്കാരം
ടിന്റു ലൂക്കയ്ക്കു പുരസ്കാരം
Saturday, August 30, 2014 11:09 PM IST
തൃശൂര്‍: തൃപ്രയാര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരം അത്ലറ്റ് ടിന്റു ലൂക്കയ്ക്കു സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

കഴിഞ്ഞവര്‍ഷം മുതലാണ് ദേശീയ കായികദിനത്തോടനുബന്ധിച്ച് ടിഎസ്ജിഎ ദേശീയ കായികപുരസ്കാരം ഏര്‍പ്പെടുത്തിയത്. വോളിബോള്‍ താരം ടോം ജോസഫിനായിരുന്നു പ്രഥമ പുരസ്കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.