എല്‍എന്‍സിപിഇ ദേശീയ കായികദിനം ആചരിച്ചു
Saturday, August 30, 2014 11:10 PM IST
കോട്ടയം: തിരുവനന്തപുരത്തെ സായ് സെന്റര്‍ എല്‍എന്‍സിപിഇ, കഴക്കൂട്ടം മുതല്‍ കാര്യവട്ടം സായി സെന്റര്‍ വരെ കൂട്ടയോട്ടം നടത്തിക്കൊണ്ട് ദേശീയ കായിക ദിനം ആചരിച്ചു.

എല്ലാവര്‍ഷവും ഓഗസ്റ്റ് 29ന് ഇന്ത്യന്‍ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ സ്മരണാര്‍ഥമാണ് കായികദിനം കൊണ്ടാടുന്നത്. സായ് സെന്റര്‍ പ്രിന്‍സിപ്പലും ഡയറക്ടറുമായ ഡോ. ജി. കിഷോറാണ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. അര്‍ജുന അവാര്‍ഡ് ജേതാക്കളായ ഓമന കുമാരി, വില്‍സണ്‍ ചെറിയാന്‍ എന്നിവരും സന്നിഹതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.