ധോണിക്കു റിക്കാര്‍ഡ്
ധോണിക്കു റിക്കാര്‍ഡ്
Sunday, August 31, 2014 11:54 PM IST
നോട്ടിംഗ്ഹാം: ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്‍മാരെ സ്റംപ് ചെയ്ത പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക്. ക്രിക്കറ്റിലെ മൂന്നു രൂപങ്ങളിലുമായാണിത്. മൂന്നാം ഏകദിനത്തില്‍ അമ്പാട്ടി റായുഡുവിന്റെ പന്തില്‍ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലിസ്റര്‍ കുക്കിനെ സ്റംപ് ചെയ്ത് പുറത്താക്കിയതിലൂടെയാണ് ധോണി റിക്കാര്‍ഡ് നേട്ടത്തിനുടമയായത്. ഇതു കൂടാതെ ഇന്നലെ രണ്ട് ക്യാച്ചുകളും ധോണി എടുത്തു.


563 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി കുമാര്‍ സംഗക്കാരയുടെ 129 സ്റംപിംഗുകളെന്ന റിക്കാര്‍ഡാണ് ധോണി പഴങ്കഥയാക്കിയത്. കുക്കിന് പിന്നാലെ ജഡേജയുടെ പന്തില്‍ ജോ റൂട്ടിനെക്കൂടി സ്റംപ് ചെയ്ത് പുറത്താക്കിയതോടെ ധോണിയുടെ നേട്ടം 131 ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.