ലോകകപ്പില്‍ മെസിയെ മികച്ച താരമാക്കിയതു തമാശ: റൊണാള്‍ഡോ
Sunday, August 31, 2014 11:56 PM IST
മെസിയെ പരസ്യമായി കളിയാക്കി റോണോ രംഗത്തെത്തിയിരിക്കുന്നു . ഇത്തവണ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം മെസിക്ക് നല്‍കിയ ഫിഫയുടെ തീരുമാനത്തെക്കുറിച്ചായിരുന്നു റൊണാള്‍ഡോയുടെ കളിയാക്കല്‍. ഫിഫയുടെ തീരുമാനത്തെക്കുറിച്ച് തനിക്ക് മനസില്‍ തോന്നുന്ന കാര്യം പുറത്ത് പറഞ്ഞാല്‍ താന്‍ ജയിലിലായിരിക്കുമെന്നാണ് റോണോ വ്യക്തമാക്കിയത്. കാഴ്ചക്കാര്‍ക്ക് ഇതു വെറും തമാശയായ തീരുമാനമായി തോന്നും. ലോകകപ്പില്‍ അര്‍ജ ന്റീനയെ നയിച്ച മെസി ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ നോക്കൌട്ട് ഘട്ടമായപ്പോഴേക്കും പ്രകടനം മങ്ങി. എന്നാല്‍ അര്‍ജന്റീന ഫൈനലിലെത്തി. ജര്‍മനിയോട് തോല്‍ക്കുകയും ചെയ്തു. ഫൈനലിനൊടുവില്‍ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി മെസിക്ക് നല്‍കാനായിരുന്നു ഫിഫയുടെ തീരുമാനം. അതിനെ എതിര്‍ത്ത് അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസമായ ഡിയേഗോ മാറഡോണ അപ്പോള്‍ തന്നെ രംഗത്തു വരുകയും ചെയ്തിരുന്നു.ഫുട്ബോള്‍ കാണുന്നവര്‍ ബുദ്ധിയുള്ളവരാണെന്നും അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്നായിരുന്നു യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ക്കുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.