കബഡി ലീഗ്: ജയ്പൂരിനു കിരീടം
കബഡി ലീഗ്: ജയ്പൂരിനു കിരീടം
Monday, September 1, 2014 11:20 PM IST
മുംബൈ: പ്രഥമ പ്രൊ കബഡി ലീഗില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ യു മുംബൈയെ കീഴടക്കിയാണ് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ ടീമായ പിങ്ക് പാന്തേഴ്സ് കിരീടമുയര്‍ത്തിയത്. സ്കോര്‍: 35-24.

ജസ്വീര്‍ സിംഗിന്റെ നേതൃത്വത്തിലിറങ്ങിയ ജയ്പൂര്‍ ടീം വ്യക്തമായ ആധിപത്യത്തോടെയാണ് എതിരാളിയെ മലര്‍ത്തിയടിച്ചത്. റൈഡില്‍ 16ഉം ടാക്ളിംഗില്‍ 13ഉം പോയിന്റ് വീതം പിങ്ക് പാന്തേഴ്സ് സ്വന്തമാക്കി. ലീഗ് റൌണ്ടില്‍ 14 മത്സരങ്ങളില്‍ 10ഉം വിജയിച്ച് പോയിന്റ് പട്ടികയുടെ തലപ്പത്തെത്തിയായിരുന്നു ജയ്പൂരിന്റെ നോക്കൌട്ട് പ്രവേശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.