ചെന്നൈ കാത്തിരിക്കുന്നു, റൊണാള്‍ഡീഞ്ഞോയ്ക്കായ്...
Monday, September 1, 2014 11:23 PM IST
പനാജി: ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോയെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവതരിപ്പിക്കാനുള്ള നടപടികള്‍ക്കു വേഗം കൂടി. മുന്‍ ലോക ഫുട്ബോളര്‍ റൊണാള്‍ഡീഞ്ഞോയെ സ്വന്തമാക്കുന്നതിന് ചെന്നൈ ടൈറ്റന്‍സാണ് രംഗത്തു വന്നിരിക്കുന്നത്. രണ്ടു തവണ ലോക ഫുട്ബോളര്‍ പട്ടം കരസ്ഥമാക്കിയിട്ടുള്ള റൊണാള്‍ഡീഞ്ഞോയുടെ ഏജന്റും സഹോദരനുമായ റോബെര്‍ട്ടോ ഡ അസീസിന്റെ വാക്കുകള്‍ക്കായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ചെന്നൈ കാത്തിരിക്കുന്നത്. എന്നാല്‍, റൊണാള്‍ഡീഞ്ഞോയുമായുള്ള കരാറിനെക്കുറിച്ചു പ്രതികരിക്കാന്‍ ക്ളബ് ഉടമകളായ അഭിഷേക് ബച്ചനും ഏഷ്യന്‍ പെയിന്റ്സും തയാറായിട്ടില്ല. റൊണാള്‍ഡീഞ്ഞോയുമായുള്ള ഇടപെടല്‍ നടത്തുന്നതിനായി ഒരു അന്താരാഷ്ട്ര ഏജന്‍സിയാണ് മുന്‍നിരയിലുള്ളതെന്നും പോര്‍ച്ചുഗീസ് ഭാഷ കൈകാര്യം ചെയ്യാനറിയുള്ള ഒരു വ്യക്തിയെ അതിന് ഏര്‍പ്പെടുത്തിയിട്ടുണ്െടന്നും റിപ്പോര്‍ട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.